യാത്ര……….. ചിലർക്ക് അതൊരു ലഹരിയാണ്. രാജ്യത്തിന് പുറത്തേയ്ക്ക് യാത്ര ചെയ്യുമ്പോൾ വിദേശികളുടെ സംസ്‌കാരവും, ജീവിത രീതികളും അടുത്തറിയാനുമുള്ള അവസരമാണ് ലഭിക്കുക. പാസ്‌പോർട്ടും, വിസരേഖകളും ഉണ്ടെങ്കിൽ മാത്രമേ വിദേശയാത്ര ചെയ്യാനാവു എന്നാണ് ഇപ്പോഴും പലരും ധരിച്ചിരിക്കുന്നത്. എന്നാൽ എല്ലാ ഇന്ത്യക്കാർക്കും പാസ്‌പോർട്ടൊന്നും കൂടാതെ യാത്ര ചെയ്യാനാവുന്ന രണ്ട് രാജ്യങ്ങളും, വിസ രേഖകളൊന്നുമില്ലാതെ യാത്ര ചെയ്യാവുന്ന 68 ഇടങ്ങളും ഇന്ത്യയ്ക്ക് പുറത്തുണ്ടെന്ന് അറിയാമോ ? ഈ രാജ്യങ്ങളെ കുറിച്ച് വിശദമായി അറിയാം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നേപ്പാളും ഭൂട്ടാനും
ഇന്ത്യയുടെ രണ്ട് അയൽ രാജ്യങ്ങളാണ് നേപ്പാളും ഭൂട്ടാനും എന്ന് സ്‌കൂൾ കാലം മുതൽക്കേ നമുക്ക് അറിയാവുന്ന കാര്യമാണ്. ഈ രണ്ട് രാജ്യങ്ങളിലും സഞ്ചരിക്കാൻ ഇന്ത്യക്കാർക്ക് പാസ്‌പോർട്ടിന്റെ ആവശ്യം പോലും ഇല്ല. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകളിലൊന്ന്, അതായത് ആധാർ കാർഡെങ്കിലും കയ്യിൽ സൂക്ഷിച്ചാൽ മതി. 15 നും 65 വയസിനും ഇടയിലുള്ള ആർക്കും ഈ രാജ്യങ്ങളിൽ ആധാർ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാനാവും. ഇനി കുട്ടികളുമായാണ് പോകുന്നതെങ്കിൽ അവരുടെ ജനന സർട്ടിഫിക്കറ്റോ, സ്‌കൂളിന്റെ ഐഡി കാർഡോ കയ്യിൽ വച്ചാൽ മതി.
നേപ്പാളിലേക്ക് പോകാൻ ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിൽ കാഠ്മണ്ഡുവിലേക്ക് വിമാനം ലഭിക്കും. ഇതിനായി വോട്ടർ ഐഡി കാർഡോ ആധാർ കാർഡോ മാത്രം കാണിച്ചാൽ മതിയാവും. വിസയും പാസ്‌പോർട്ടും ഇല്ലാതെ ഇന്ത്യയിൽ നിന്ന് നേപ്പാൾ ടൂർ പാക്കേജുകൾ എടുക്കാനുമാവും. ഇനി പാസ്‌പോർട്ട് കയ്യിലുള്ളവർക്ക് വിസയില്ലാതെ യാത്ര ചെയ്യാവുന്ന നിരവധി രാജ്യങ്ങൾ ഉണ്ട്. ഇത്തരത്തിൽ ഇന്ത്യയിൽ നിന്നും യാത്ര ചെയ്യാവുന്ന 58 ട്രാവൽ ഡെസ്റ്റിനേഷനുകൾ ലോകമെമ്പാടുമുണ്ട്. മാലിദ്വീപ്, മൗറീഷ്യസ്, തായ്ലൻഡ്, മക്കാവോ, ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, കെനിയ, മ്യാൻമർ, ഖത്തർ, കംബോഡിയ, ഉഗാണ്ട, സീഷെൽസ്, സിംബാബ്‌വെ, ഇറാൻ എന്നീ ഈ രാജ്യങ്ങൾ ഇവയിൽ ചിലതാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




