റിയാദ്: സമുദ്ര ജല ശുദ്ധീകരണ ഉൽപാദനത്തിൽ സ്വന്തം റെക്കോർഡ് തകർത്ത് വൻ നേട്ടം നേടി സലൈൻ വാട്ടർ കൺവേർഷൻ കോർപ്പറേഷൻ (SWCC). മൊത്തം ഉൽപാദന അളവ് പ്രതിദിനം 5.9 ദശലക്ഷം ക്യുബിക് മീറ്ററിൽ നിന്ന് 6.3 ദശലക്ഷം ക്യുബിക് മീറ്ററായി ഉയർത്തിക്കൊണ്ട് ഒരു പുതിയ ലോക റെക്കോർഡ് നേടിയിരിക്കുകയാണ് SWCC.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ മേഖലയിലെ നിർമ്മാതാക്കൾ, ജലവിതരണക്കാർ എന്നിവരുമായി ബന്ധപ്പെട്ട 60 വിദഗ്ധരും സ്പെഷ്യലിസ്റ്റുകളുമായി റിയാദിൽ നടന്ന ഡീസാലിനേഷൻ ഇൻഡസ്ട്രി ഡെവലപ്‌മെന്റ് എനേബിളേഴ്‌സ് ഫോറം 2023 ലാണ് കോർപറേഷൻ ഇത് വെളിപ്പെടുത്തിയത്.
അടുത്ത ഘട്ടത്തിൽ ഈ വ്യവസായത്തിൽ കൂടുതൽ നൂതന സാങ്കേതികവിദ്യകളും നിക്ഷേപങ്ങളും പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു.
ഇതിനകം വിവിധ അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങളുമായും പ്രമുഖ സഊദി, അന്തർദേശീയ കമ്പനികളുമായും 14 ഉഭയകക്ഷി കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവച്ചിട്ടുണ്ട്. സംയുക്ത ഗവേഷണത്തിൽ കൂടുതൽ സഹകരണം ഏകീകരിക്കുന്നതിനും ഏറ്റവും ഉയർന്ന ഗുണമേന്മയുള്ളതും കുറഞ്ഞ ചെലവിൽ ഡീസാലിനേറ്റഡ് ജലം ഉൽപ്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നതിനുമുള്ള ശ്രമം തുടരുകയാണ്.
ലോകത്തിലെ ഏറ്റവും കുറഞ്ഞ ഊർജ്ജ ഉപഭോഗ സംവിധാനത്തിനുള്ള റെക്കോർഡ് കോർപ്പറേഷൻ മുമ്പ് നേടിയിരുന്നു. 2.27 kWh/m3 ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും കുറഞ്ഞ ഊർജ്ജ ഉപഭോഗ സംവിധാനം നടപ്പാക്കിയതാണ് ഗിന്നസ് ബുക്കിൽ ഇടം നൽകിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




