റിയാദ്: പള്ളികളിൽ ബാഹ്യ ഉച്ചഭാഷിണികളുടെ ഉപയോഗം പരിമിതപ്പെടുത്താൻ സഊദി അറേബ്യ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
ഇസ്‌ലാമിക കാര്യ, കോൾ, ഗൈഡൻസ് മന്ത്രി ഷെയ്ഖ് ഡോ. അബ്ദുൾ ലത്തീഫ് ബിൻ അബ്ദുൽ അസീസ് അൽ-ഷൈഖ് പള്ളികളിൽ നാലിൽ കൂടുതൽ സ്പീക്കറുകൾ ഉപയോഗിക്കരുതെന്ന് നിർദേശിച്ചു.
എല്ലാ പള്ളികളിൽ നിന്നും നാലിൽ കൂടുതലുള്ള ബാഹ്യ ലൗഡ്‌സ്പീക്കറുകൾ നീക്കം ചെയ്യാനും അധികമായവ പിന്നീടുള്ള ഉപയോഗത്തിനായി ഒരു വെയർഹൗസിൽ സൂക്ഷിക്കാനും അല്ലെങ്കിൽ ആവശ്യത്തിന് എണ്ണം ഇല്ലാത്ത പള്ളികളിലേക്ക് വിതരണം ചെയ്യാനും ഡോ. അൽ-ഷൈഖ് നിർദ്ദേശിച്ചു.
കഴിഞ്ഞ വർഷം പള്ളികളിൽ
ഉച്ചഭാഷിണികളുടെ ഉപയോഗത്തിൽ ശ്രദ്ധേയമായ ചില നിയന്ത്രണങ്ങൾ പുറപ്പെടുവെച്ചിരുന്നു. ബാഹ്യ ഉച്ചഭാഷിണികളുടെ ഉപയോഗം ബാങ്കുകൾക്കും ഇഖാമത്തിനും മാത്രമായി പരിമിതപ്പെടുത്തുക, ബാഹ്യ ലൗഡ് സ്പീക്കറുകളുടെ ശബ്ദം മൂന്നിലൊന്നായി കുറയ്ക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഇതിൽ പ്രധാനം. പ്രാർത്ഥനയ്ക്കിടെ ഔട്ട്ഡോർ ലൗഡ് സ്പീക്കറുകൾ
ഇത് ഉപയോഗിക്കരുതെന്നും പള്ളികൾക്കുള്ളിൽ സ്പീക്കറുകൾ മാത്രം ഉപയോഗിച്ചാൽ മതിയെന്നും നിർദേശം നൽകിയിരുന്നു.




