അൽ നസർ – അൽഹിലാൽ സംയുക്ത ടീമിലെ കളിക്കാരെ പ്രഖ്യാപിച്ചു

0
1786

റിയാദ്:​ പി.എസ്​.ജിയോട്​ ഏറ്റുമുട്ടുന്ന അൽനസ്​ർ-അൽഹിലാൽ സംയുക്ത ടീമിലെ കളിക്കാരെ പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന സംയുക്ത ടീമിലെ കളിക്കാരുടെ പേരുകൾ ടീം മാനേജർ ഖാലിദ് അൽഷാനിഫാണ്​ പുറത്തുവിട്ടത്​.

റിയാദ്​ സീസണി​ന്റെ ഭാഗമായി വ്യാഴാഴ്​ച റിയാദ്​ കിങ്​ ഫഹദ്​ ഇൻറർനാഷനൽ സ്​റ്റേഡിയത്തിലാണ് സീസൺ കപ്പ്​ ഫുട്​ബാൾ നടക്കുന്നത്.

22 ​പേരാണ് സംയുക്ത ടീമിലുള്ളത്. മുഹമ്മദ് അൽഉവൈസ്, അമീൻ ബുഖാരി (ഗോൾകീപ്പർമാർ) അബ്​ദുല്ല അൽഅംറി, അലി ലഗാമി, സഊദ്​ അബ്​ദുൽ ഹമീദ്, ജാങ് ഹ്യൂൻ സൂ, അബ്​ദുല്ല മാദു, സുൽത്താൻ അൽഗനാം, ഖലീഫ അൽദോസരി, അലി അൽബുലൈഹി, ലൂയി ഗുസ്താവോ, അബ്​ദുല്ല അൽഖൈബരി, അബ്​ദുല്ല അതീഫ്, മുഹമ്മദ് കു​നോ, സാലിം അൽദോസരി, സാമി അൽനജ്​ഇ, മാത്യൂസ് പെരേര, താലിസ്ക, ബെറ്റി മാർട്ടിനെസ്, അന്ദ്രിയ കാരിയോ, മൂസ മരിഗ എന്നിവരാണ്​ ടീം അംഗങ്ങൾ​​.