തിരുവനന്തപുരം: കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. ഇന്ന് രാവിലയോടെയാണ് ഔദ്യോഗിക ചാനൽ ഹാക്ക് ചെയ്യപ്പെട്ടത്. പൊലീസിന്റെ ഔദ്യോഗിക വിഡിയോകൾ ഉൾപ്പെടെയാണ് ചാനലിൽ നൽകിയിരുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മൂന്ന് വിഡിയോകളും ഹാക്കർമാർ പേജിൽ പോസ്റ്റ് ചെയ്തു. ആരാണ് പേജ് ഹാക്ക് ചെയ്തതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. സൈബർ ഡോമും സൈബര്‍ പൊലീസും ചേര്‍ന്ന് യൂട്യൂബ് വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയതായി കേരളാ പൊലീസ് അറിയിച്ചു.
ആരാണ്, എവിടെനിന്നാണ് ഹാക്ക് ചെയ്തതെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മറ്റു ആവശ്യങ്ങളൊന്നും ഹാക്കര്‍മാര്‍ ഉന്നയിച്ചിട്ടില്ല.
സൈബര്‍ പൊലീസും സൈബര്‍ ഡോമും ചേര്‍ന്ന് ചാനലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. വൈകുന്നേരത്തോടെ ചാനല്‍ തിരിച്ചുപിടിക്കാന്‍ കഴിയുമെന്നു പൊലീസ് ആസ്ഥാന വൃത്തങ്ങള്‍ പറഞ്ഞു.
കേരള പൊലീസിന്റെ ട്വിറ്റര്‍ അക്കൗണ്ട് കഴിഞ്ഞവര്‍ഷം ജൂണില്‍ ഹാക്ക് ചെയ്തിരുന്നു. മൂന്ന് ലക്ഷത്തിലധികം ഫോള്ളോവേഴ്സുള്ള അക്കൗണ്ട് ഹാക്ക് ചെയ്തശേഷം ‘ഓക്ക് പാരഡൈസ്’ എന്ന് പേരിലേക്കു മാറ്റുകയായിരുന്നു. പേജിലെ പോസ്റ്റുകള്‍ നീക്കി മറ്റു പോസ്റ്റുകള്‍ ചേര്‍ത്തിരുന്നു. അക്കൗണ്ട് പൊലീസ് അധികം വൈകാതെ തിരിച്ചുപിടിച്ചു.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കേരള പൊലീസിനു ഫെയ്സ്ബുക്കില്‍ മാത്രം 1.8 മില്യണിലേറെ ഫോളോവേഴ്സാണ് ഉള്ളത്. ഇന്‍സ്റ്റഗ്രാമില്‍ 1.2 മില്യണ്‍ ഫോളോവേഴ്സുമുണ്ട്. ലോക്ക്ഡൗണ്‍ സമയത്തും മറ്റും കേരള പൊലീസ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ച പോസ്റ്റുകള്‍ ആഗോള ശ്രദ്ധനേടിയിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
(kerala police youtube channel hacked)




