റിയാദ്: ലിപ്സ്റ്റിക്കിൽ സ്വർണം പുരട്ടിയാൽ ഈയത്തിന്റെ അംശം കണ്ടെത്താനാകുമെന്ന ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) അറിയിച്ചു.
ലബോറട്ടറി വിശകലനത്തിലൂടെ മാത്രമാണ് സൗന്ദര്യവർദ്ധക വസ്തുക്കളിൽ ലെഡ് മെറ്റീരിയൽ കണ്ടെത്താനുവുക എന്ന് എസ്എഫ്ഡിഎ പറഞ്ഞു.
ലിപ്സ്റ്റിക്കുകളിൽ ലെഡ് കണ്ടെത്താനുള്ള സാധ്യത സൂചിപ്പിക്കുന്ന ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ അടുത്തിടെ പ്രചരിക്കുന്നതിനാലാണ് അതോറിറ്റി ഈ വസ്തുത വ്യക്തമാക്കിയത്.
സ്വർണ്ണം കൊണ്ട് പുരട്ടുന്ന രീതി ശാസ്ത്രീയ അടിത്തറയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് SFDA ഊന്നിപ്പറഞ്ഞു.




