സംശയങ്ങൾ തീർക്കാൻ ലൈവ് ചാറ്റ് സേവനവുമായി തവക്കൽന ആപ്

0
1439

റിയാദ്: സംശയങ്ങൾ തീർക്കാൻ തൽക്ഷണ ചാറ്റ് സേവനവുമായി തവക്കൽന ആപ്ലിക്കേഷൻ പുതിയ സേവനം ആരംഭിച്ചു. തവക്കൽന ഖിദ്മാത് ആപ്ലിക്കേഷനിലെ സാധാരണ ചോദ്യങ്ങൾക്കുള്ള ഉത്തരം നേടാൻ ഗുണഭോക്താക്കളെ പ്രാപ്തരാക്കുന്ന സേവനമാണ് ലൈവ് ചാറ്റിംഗ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആപ്ലിക്കേഷനിൽ പ്രവേശിച്ച് സ്‌ക്രീനിന്റെ മുകളിലുള്ള വ്യക്തിഗത ഫോട്ടോകളിൽ ക്ലിക്കുചെയ്‌ത് “ഞങ്ങളെ ബന്ധപ്പെടുക” (Contact us) ഐക്കൺ തിരഞ്ഞെടുത്ത് ഈ സേവനം ഉപയോഗിക്കാമെന്ന് ആപ്ലിക്കേഷൻ അറിയിച്ചു.

തൽക്ഷണ സംഭാഷണങ്ങൾ (Direct chat) തിരഞ്ഞെടുക്കുന്നതാണ് അടുത്ത ഘട്ടങ്ങളെന്നും അതിനുശേഷം വ്യക്തിക്ക് സേവനം ഉപയോഗപ്പെടുത്താമെന്നും ആപ്ലിക്കേഷൻ അറിയിച്ചു. പുതിയ സേവനം ലഭ്യമാകാൻ ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യണം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക