ദോഹ: ദക്കർ റാലി കിരീടം സ്വന്തമാക്കി
ഖത്തറിന്റെ റേസിങ് താരം നാസർ അൽ അത്തിയ. സൗദി അറേബ്യയിലെ ദമാമിൽ നടന്ന ദക്കർ റാലിയുടെ 14-ാമത്തെയും അവസാനത്തെയും റൗണ്ട് പൂർത്തിയാക്കുമ്പോൾ സഹ ഡ്രൈവർ മാത്യു ബൗമലും ഒപ്പമുണ്ടായിരുന്നു. അഞ്ചാം തവണയാണ് അൽ അത്തിയ കിരീടം സ്വന്തമാക്കുന്നത്.
20 മിനിറ്റ് മുൻപിലെത്തിയാണ് അൽ അത്തിയ കിരീടം ചൂടിയത്. മത്സരത്തിന്റെ 3-ാം റൗണ്ട് മുതൽ അൽ അത്തിയ മുന്നേറ്റമാണ് കാണാൻ കഴിഞ്ഞത്. അൽ അത്തിയയുടെ ടൊയോട്ട ടീം-മേറ്റ് ബ്രസീലിന്റെ ലുകാസ് മൊറെസ് മൂന്നാമതായാണ് ഫിനിഷ് ചെയ്തത്.
ദക്കർ റാലി കിരീടം ചൂടിയതോടെ കാർ കാറ്റഗറിയിലെ ഓൾ ടൈം വിന്നേഴ്‌സ് പട്ടികയിൽ നാസർ അൽ അത്തിയ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 8 തവണ ചാംപ്യൻ ആയ ഫ്രാൻസിന്റെ സ്റ്റെഫാനെ പീറ്റർ ഹാൻസെൽ ആണ് ഒന്നാമത്.




