സഊദിയിൽ വ്യാഴാഴ്ച മുതൽ പുതിയ കോർപ്പറേറ്റ് നിയമം

0
649

റിയാദ്: അടുത്ത വ്യാഴാഴ്ച മുതൽ പുതിയ കോർപ്പറേറ്റ് നിയമം പ്രാബല്യത്തിൽ വരുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ മന്ത്രിസഭ അംഗീകാരം നൽകിയ നിയമമാണ് നടപ്പിലാകുന്നത്. കമ്പനികളെ സംരക്ഷിക്കുന്നതിനും സ്വകാര്യമേഖലയെ ശാക്തീകരിക്കുന്നതിനും ചെറുകിട, ഇടത്തരം കമ്പനികളിലെ നിക്ഷേപത്തെ പിന്തുണയ്‌ക്കുന്നതിനും അവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും നിയന്ത്രണ ആവശ്യകതകളും സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ കോർപ്പറേറ്റ് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കമ്പനികൾ സ്ഥാപിക്കുന്നതിന്റെ എല്ലാ ഘട്ടങ്ങളിലും ഉണ്ടായിരുന്ന നിരവധി നിയന്ത്രണങ്ങളും അവയുടെ പേരുകളിലെ നിയന്ത്രണങ്ങളും പുതിയ നിയമത്തിൽ എടുത്തുകളഞ്ഞിട്ടുണ്ട്. കൂടാതെ, സംരംഭകത്വത്തിന്റെയും വെഞ്ച്വർ ക്യാപിറ്റലിന്റെ വളർച്ചയുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി “ലളിതമായ ജോയിന്റ് സ്റ്റോക്ക് കമ്പനി” എന്ന പേരിൽ കമ്പനികളുടെ ഒരു പുതിയ രൂപത്തിനും രൂപം നൽകുന്നുണ്ട്.