വ്യാജൻ മാരെ ഞൊടിയിടത്തിൽ പിടികൂടും; വ്യാജ പാസ്‌പോർട്ടുകൾ കണ്ടെത്തുന്നതിന് നൂതനമായ സാങ്കേതിക സംവിധാനമൊരുക്കി സഊദി അറേബ്യ

0
2515

റിയാദ്: വ്യാജൻ മാരെ ഞൊടിയിടത്തിൽ പിടികൂടും. വ്യാജ പാസ്‌പോർട്ടുകൾ കണ്ടെത്തുന്നതിന് നൂതനമായ സാങ്കേതിക സംവിധാനമൊരുക്കി സഊദി അറേബ്യ.

സഊദി അറേബ്യയിലെത്തുന്ന തീർഥാടകരുടെ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പാസ്‌പോർട്ട് ഡയറക്ടറേറ്റ് നാല് നൂതന സാങ്കേതിക ഉപകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത് . വ്യാജരേഖകൾ കണ്ടെത്തുക എന്നതാണ് ഇതിലൊന്ന്.

ലോകത്തിലെ വിവിധ രാജ്യങ്ങളിലെ 250-ലധികം തരം പാസ്‌പോർട്ടുകളുടെ ഡാറ്റാബേസ് ഈ സംവിധാനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യാത്രാ രേഖകളിൽ കൃത്രിമം നടന്നിട്ടില്ലെന്ന് ഇത് പെട്ടെന്ന് ഉറപ്പാക്കും. പാസ്‌പോർട്ട് വകുപ്പിന് മൊബൈൽ ബാഗ് സേവനവും ഉണ്ട്. ഇത് ഒരു സമ്പൂർണ്ണ പാസ്‌പോർട്ട് പ്ലാറ്റ്‌ഫോമാണ്.

അത്യാവശ്യ സന്ദർഭങ്ങളിൽ മൊബൈൽ ബാഗാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ യാത്രക്കാരുടെ പ്രവേശന നടപടികൾ പൂർത്തിയാക്കാനും ബയോമെട്രിക് മാർക്ക് രേഖപ്പെടുത്താനും സാധിക്കും. അതിൽ ഘടിപ്പിച്ചിട്ടുള്ള ഡോക്യുമെന്റേഷൻ ക്യാമറയിലൂടെ ആളുകളുടെ സുപ്രധാന ബയോമെട്രിക് അടയാളങ്ങളിലൂടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കാമെന്ന് പാസ്‌പോർട്ട് വക്താവ് പറഞ്ഞു.