ജിദ്ദ: ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ബാലിക ജിദ്ദയിൽ മരണപ്പെട്ടു. മലപ്പുറം കൂട്ടിലങ്ങാടി വള്ളിക്കപ്പറ്റ – പൂഴിക്കുന്ന് സ്വദേശി കളത്തിങ്ങൽ യൂനുസ് അലി നിഷ്‌മ ദമ്പതികളുടെ മൂത്തമകൾ റിസ ഖദീജയാണ് ജിദ്ദയിൽ മരണപ്പെട്ടത്. എട്ടുവയസ്സ് ആയിരുന്നു പ്രായം. ജിദ്ദയിലെ സ്വകാര്യആശുപത്രിയിൽവെച്ചാണ് മരണം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പനിയെ തുടർന്നായിരുന്നു ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. കുട്ടിക്ക് ആദ്യം പനിയും പിന്നീട് ശർദ്ധിയും തലവേദനയും അനുഭവപ്പെട്ടിരുന്നു. തുടർന്ന് സ്കാൻ ചെയ്തപ്പോൾ തലച്ചോറിൽ ബ്ലീഡിങ് കണ്ടെത്തി.
പിന്നീട് കുട്ടി അബോധാബസ്ഥയിൽ ആകുകയും വെന്റിലേറ്ററിൽ വെച്ച് ഇന്നലെ ഉച്ചക്ക് മരണം സംഭവിക്കുകയുമായിരുന്നു.
എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി. മയ്യിത്ത് ഇന്ന് ദുഹ്ർ നമസ്കാരാനന്തരം ഫൈസലിയ്യ മഖ്ബറയിൽ ഖബറടക്കും. ഇതിനായി . ജിദ്ദ കെഎംസിസി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടപടികൾ നടന്നു വരികയാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




