അർജന്റീന വിജയം: ജിദ്ദ പന്തേഴ്‌സ് ആഘോഷം സംഘടിപ്പിച്ചു

ജിദ്ദ: ഖത്തർ ലോകകപ്പിലെ അർജൻ്റീനയുടെ കിരീട നേട്ടം ജിദ്ദ പാന്തേഴ്സിലെ അർജൻറീന ആരാധകർ ആഘോഷിച്ചു. കേക്ക് മുറിച്ചും ബിരിയാണി വിതരണം ചെയ്തുമാണ് ആഘോഷം നടത്തിയത്. ആഘോഷത്തിൽ ബ്രസീൽ, പോർച്ചുഗൽ, ജർമനി ആരാധകരും പങ്ക് ചേർന്നു.

കെ. എൻ. എ ലത്തീഫ്, നിസാർ നടുക്കര, നിസാർ കണ്ണൂർ, നിഷാദ്, റഷീദ് , ഷക്കീൽ വാഴക്കാട്, ഹസീം, ജസീർ, റിയാസ് എന്നിവർ ആഘോഷ പരിപാടിക്ക് നേതൃത്വം നൽകി.