റിയാദ്: ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസർ ക്ലബ്ബുമായി കരാർ ഒപ്പിട്ടതോടെ, താരത്തിന്റെ ജേഴ്സിക്ക് ആവശ്യക്കാരേറി. താരത്തിന്റെ ഏഴാം നമ്പർ ജഴ്സിയാണ് ചൂടപ്പം പോലെ വിറ്റുപോകുന്നത്. അൽ നസർ ക്ലബ്ബിൻ്റെ സ്റ്റോറുകളിൽ 414 റിയാലാണ് ജേഴ്സിക്ക് വിൽപ്പന നടത്തുന്നത്. 48 മണിക്കൂറിനുളളിൽ വിൽപ്പന രണ്ട് ദശലക്ഷം കവിഞ്ഞു. വൻ ജനതിരക്കാണ് ക്ലബ്ബിൻ്റെ സ്റ്റോറുകളിൽ അനുഭവപ്പെടുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എല്ലാ പ്രായക്കാരിൽപ്പെട്ടവരും ജേഴ്സി അന്വേഷിച്ച് വരുന്നുണ്ടെങ്കിലും റൊണാൾഡോയുടെ ജേഴ്സിക്ക് ഏറ്റവും വലിയ ഡിമാൻഡ് യുവാക്കളിൽ നിന്നാണ്. എല്ലാ വലുപ്പത്തിലുള്ളതും നൽകാൻ നൽകാൻ ക്ലബ്ബിന്റെ സ്റ്റോറുകൾ ഏറെ പ്രായസം നേരിട്ടു. ഇത് വരെ ലഭിക്കാത്തവർക്ക് വൈകാതെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി അൽ നസറിൻ്റെ ജേഴ്സിക്കുള്ള ആവശ്യക്കാർ റൊണാൾഡോയുടെ ജേഴ്സിയിൽ മാത്രം ഒതുങ്ങുന്നില്ല. ടാലിസ്ക ഷർട്ടിനും വലിയ ഡിമാൻഡാണ് ഉള്ളത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജേഴ്സി ആവശ്യപ്പെട്ട് യൂറോപ്യന്മാരും ചൈനക്കാരും മറ്റ് രാജ്യക്കാരും ഉൾപ്പെടെ നിരവധി വിദേശികൾ ക്ലബിന്റെ കടയിലേക്ക് ഒഴുകിയെത്തി.
അൽ നസർ ക്ലബ്ബിൻ്റെ പേരും നമ്പറും ഇല്ലാത്ത അൽ നസർ ക്ലബ്ബിൻ്റെ ജേഴ്സിക്ക് 260 റിയാലും 78 ഹലാലയുമാണ് വില. നമ്പർ പ്രിൻ്റ് ചെയ്യാൻ 50 റിയാലും, പേര് പ്രിൻ്റ് ചെയ്യാൻ 50 റിയാലും അധികമായി കൊടുക്കണം. ഇതിനോട് കൂടി മൂല്യവർധിത നികുതിയുടെ 54 റിയാലും ചേരുമ്പോൾ ജേഴ്സിയുടെ മൊത്തം വില 414 റിയാലാകും.
അതേസ്മയം, ഇന്ന് (തിങ്കളാഴ്ച) രാത്രി 11 മണിക്ക് സഊദിയുമായി കരാർ ഒപ്പിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ റിയാദിലെത്തും. സ്വകര്യ വിമാനത്തിലാണ് റിയാദിൽ എത്തുക. നാളെ മര്‍സൂല്‍ പാര്‍ക്കിൽ വൻ സ്വീകരണ പരിപാടികളാണ് സജ്ജീകരിക്കുന്നത്. 21 ന് മര്‍സൂല്‍ പാര്‍ക്കില്‍ ഇത്തിഫാഖ് ക്ലബ്ബിനെതിരെ നടക്കുന്ന മത്സരത്തിൽ അൽ നസർ ക്ലബ്ബിന് വേണ്ടി റൊണാള്‍ഡോ കളത്തിലിറങ്ങും.
കുടുംബവും മറ്റു നിയമ, സാമ്പത്തിക ഉപദേഷ്ടാക്കളും താരത്തോടൊപ്പം എത്തുന്നുണ്ട്.
സ്ഥിര താമസ സൗകര്യങ്ങൾ ഒരുങ്ങുന്നത് വരെ റിയാദിലെ പ്രശസ്തമായ ഒരു ഹോട്ടലിലാണ് താരം താമസിക്കുക.
വീഡിയോ കാണാം👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://twitter.com/sporty_24/status/1609850017430265857?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1609850017430265857%7Ctwgr%5E133bfe616e517fa2c96ef2a9de1992ff14014a11%7Ctwcon%5Es1_c10&ref_url=https%3A%2F%2Fakhbaar24.argaam.com%2Farticle%2Fdetail%2F631340




