പൂച്ചയെ വെടിവെച്ചു കൊന്നെന്ന പരാതിയുമായി സ്വദേശി യുവതി പൊലീസ് സ്റ്റേഷനില്‍

0
1218

കുവൈത്ത് സിറ്റി: തന്റെ പൂച്ചയെ അജ്ഞാതര്‍ വെടിവെച്ചു കൊന്നെന്ന പരാതിയുമായി പൊലീസിനെ സമീപിച്ച് കുവൈത്തി വനിത. പ്രാദേശിക ദിനപ്പത്രത്തിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. പൂച്ചയെ വെടിവെച്ചയാളിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അല്‍ ഫൈഹ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു തന്റെ പൂന്തോട്ടത്തില്‍ പൂച്ചയെ വെടിയേറ്റ നിലയില്‍ യുവതി കണ്ടെത്തിയത്. ശരീരത്തില്‍ മൂന്ന് സ്ഥലത്ത് വെടിയേറ്റിരുന്നു. ഉടന്‍ തന്നെ പൂച്ചയെ വെറ്ററിനറി ക്ലിനിക്കില്‍ എത്തിച്ചുവെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

പൂച്ചയുടെ മരണം സ്ഥിരീകരിച്ചതിന്റെയും മരണ കാരണം വ്യക്തമാക്കുന്നതുമായി റിപ്പോര്‍ട്ട് കേസ് ഫയലിനൊപ്പം യുവതി കോടതിയില്‍ സമര്‍പ്പിച്ചു. വളര്‍ത്തു മൃഗത്തിനെതിരെ നടത്തിയ ക്രൂരതയ്ക്ക് നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക