സഊദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

0
3196

റിയാദ്: സഊദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ പറവണ്ണ കമ്മക്കനകത്ത് മുസ്തഫ (45) യാണ് മരിച്ചത്. ഒമ്പത് വർഷമായി ഹെർഫിയിൽ ജോലി ചെയ്ത് വരികയായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റിയാദില്‍ നിന്ന് ലോഡുമായി വരുമ്പോള്‍ വാദി ബിന്‍ അസ്ഫല്‍ ബിഷ പാലത്തിന് സമീപം എതിരേ വന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു.  സംഭവസ്ഥലത്തുതന്നെ മരിച്ചു. മുബീനയാണ് ഭാര്യ. മക്കള്‍: ഫഹ്മിദ നദ, മുഹമ്മദ് ഫംനാദ്. സഹോദരങ്ങള്‍: അബ്ദുല്‍ റസാഖ്, സാബിറ, സമീറ.

ഖമീസ് മദനി ഹോസ്പിറ്റലിൽ സൂക്ഷിച്ച മയ്യത്തിന്റെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കമ്പനി എരിയ സൂപ്പര്‍വൈസര്‍ ഫിറോസ് വട്ടപ്പറമ്പിലിന്റെ നേതൃത്വത്തില്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

മുബീനയാണ് ഭാര്യ. മക്കള്‍: ഫഹ്മിദ നദ, മുഹമ്മദ് ഫംനാദ്. സഹോദരങ്ങള്‍: അബ്ദുല്‍ റസാഖ്, സാബിറ, സമീറ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക