റിയാദ്: തലസ്ഥാന നഗരി ഉൾപ്പെടെ റിയാദ് മേഖലയിലെ നിരവധി നഗരങ്ങളിൽ ഇന്ന് (തിങ്കൾ) തുടങ്ങി നാളെ (ചൊവ്വാഴ്‌ച) പുലർച്ചെ വരെ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രതീക്ഷിക്കുന്ന മഴയ്‌ക്കൊപ്പം കാറ്റും ദൂരക്കാഴ്ച കുറവും അനുഭവപ്പെടും. തിങ്കളാഴ്ച്ച വൈകീട്ട് നാല് മണിക്ക് ആരംഭിച്ച് ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണി വരെ തുടരുമെന്നാണ് കേന്ദ്രം സൂചിപ്പിക്കുന്നത്.
തലസ്ഥാനമായ റിയാദിലും സുൽഫി, അൽഖാത്, അൽ മജ്മ, താദിഖ്, റിമ, ഷഖ്‌റ, മറാത്, അൽ ദർഇയ്യ, ദുർമ, ഹുറൈമല എന്നീ നഗരങ്ങളിലും ഇതേ കാലാവസ്ഥ അനുഭവപ്പെടുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം സൂചിപ്പിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
