ദുബൈ: ക്രിസ്ത്യാനികളുമായി ക്രിസ്മസ് ആശംസകൾ കൈമാറുന്നതിൽ നിന്ന് ഇസ്‌ലാം ആരെയും വിലക്കുന്നില്ലെന്ന് മുസ്‌ലിം വേൾഡ് ലീഗിന്റെ തലവൻ. എംബിസി ചാനലിലെ ഒരു പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ക്രിസ്ത്യാനികൾക്ക് ആശംസകൾ അറിയിക്കുന്നതിൽ നിന്ന് മുസ്‌ലിംകളെ വിലക്കുന്ന ഒരു വാചകവും ശരിഅത്ത് നിയമത്തിൽ ഇല്ലെന്ന് ശൈയ്ഖ് ഡോ: മുഹമ്മദ് അൽ-ഇസ്സ ആവർത്തിച്ചു.
അമുസ്‌ലിംകളുമായുള്ള ആശംസകൾ കൈമാറുന്നത് സംബന്ധിച്ച ഫത്‌വകൾ ഇസ്‌ലാമിക ലോകത്തെ മുതിർന്ന പണ്ഡിതന്മാരാണ് പുറപ്പെടുവിച്ചതെന്നും ശരീഅത്ത് കർമ്മശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും എതിർപ്പ് പ്രകടിപ്പിക്കുന്നത് അനുവദനീയമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം ആശംസകള്‍ നിരോധിക്കുന്ന ഒരു മതവിധിയും ഇല്ലെന്നും ഒരു മുസ്‌ലിം അമുസ്‌ലിമിനെ അഭിവാദ്യം ചെയ്യുമ്പോഴും ആശംസ അറിയിക്കുമ്പോഴും മറ്റൊരു വിശ്വാസത്തെ അംഗീകരിക്കുന്നുവെന്നല്ല അര്‍ഥമെന്നും അല്‍ഇസ്സ പറഞ്ഞു.
അമുസ്‌ലിംകളെ അവരുടെ ആഘോഷ ദിനങ്ങളില്‍ അഭിനന്ദിക്കുന്നത് ഇസ്‌ലാമിന്റെ സല്‍പേരിനു സഹായകമാകുന്നതതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സഹവര്‍ത്തിത്വവും ഐക്യവും പ്രോത്സാഹിപ്പിക്കുക എന്നത് ഇന്നത്തെ ലോകത്ത് ഏറെ ആവശ്യമായിരിക്കയാണെന്നും ഈ ആശംസകളുടെ ഉദ്ദേശത്തെ അങ്ങനെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
അഭിമുഖ വീഡിയോ കാണാം 👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
هل تبادل التهاني مع غير المسلمين – وتحديدا أهل الكتاب – ذوبان للهوية الإسلامية؟
الإجابة مع رئيس هيئة علماء المسلمين@MhmdAlissa@MWLOrg
يعرض على #Shahid
بلا اشتراكhttps://t.co/DnrKO5tFpc#MBC1 pic.twitter.com/nOgpq4Eunf— بالتي هي أحسن (@hiaahsanshow) December 23, 2022