ശക്തമായ മഴയ്ക്ക് സാധ്യത; ജിദ്ദയിൽ നാളെ സ്കൂളുകൾക്ക് അവധി

0
1473

ജിദ്ദ: ശക്തമായ മഴയ്ക്ക് സാധ്യത. ജിദ്ദയിൽ നാളെ സ്കൂളുകൾക്ക് അവധി. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ
നാളെ (വ്യാഴം) വിദ്യാലയങ്ങള്‍ക്ക് ജിദ്ദ ഗവര്‍ണറേറ്റ് അവധി പ്രഖ്യാപിച്ചു.

ജിദ്ദ, റാബിഗ്, ഗുലൈസ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മദ്രസത്തീ പ്ലാറ്റ് ഫോം വഴി ക്ലാസുകള്‍ നടക്കും.