സഊദിയിൽ കാണാതായ വിദ്യാർത്ഥിയെ സ്കൂളിലെ വെള്ളടാങ്കിൽ വീണ നിലയിൽ കണ്ടെത്തി, രക്ഷപ്പെടുത്തിയത് മൂന്ന് മണിക്കൂറിന് ശേഷം

0
2399

ദമാം: സ്കൂളിൽ കാണാതായ വിദ്യാർത്ഥിയെ മൂന്ന് മണിക്കൂറിനു ശേഷം സ്കൂളിലെ വെള്ളടാങ്കിൽ കണ്ടെത്തി. മൂന്ന് മണിക്കൂറിനു ശേഷമാണ് ആശങ്കകൾ നിറഞ്ഞ തിരച്ചിലിനോടുവിൽ കുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തിയത്. കിഴക്കൻ സഊദിയിലെ അൽ ഖഫ്ജി ഗവർണറേറ്റിലാണ് സംഭവം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുട്ടിയുടെ പിതാവ് അംബർ അൽ റുവൈലി പറയുന്നത് ഇപ്രകാരം: തന്റെ 7 വയസ്സുള്ള മകൻ പതിവുപോലെ വ്യാഴാഴ്ച സ്കൂളിൽ പോയഅതായിരുന്നു. എന്നാൽ മകൻ സ്കൂളിൽ എത്തിയില്ലെന്ന് അറിയിച്ച് സന്ദേശം ലഭിച്ചു. കാര്യം അറിയാൻ കുട്ടിയുടെ മാതാവിനെയും കൂട്ടി സ്കൂളിൽ എത്തി അന്വേഷണം നടത്തി.

സ്‌കൂൾ ഗാർഡിനോട് അന്വേഷിച്ച ശേഷം സ്‌കൂൾ പ്രിൻസിപ്പലിനോട് സ്കൂളിൽ കുട്ടിയെ തിരയാൻ ആവശ്യപ്പെട്ടു. എന്നാൽ കുട്ടി ഇല്ലെന്നായിരുന്നു സ്ഥിരീകരണം. തുടർന്ന് മകനെ നഷ്ടപ്പെട്ട വിവരം സുരക്ഷാ അധികൃതരെ അറിയിക്കാൻ തീരുമാനിക്കുകയും എല്ലായിടത്തും കുട്ടിയെ തിരയാനുള്ള നടപടികൾ ആരംഭിച്ച് സ്‌കൂൾ പ്രിൻസിപ്പലിനോട് തിരച്ചിൽ ഊർജിതമാക്കണമെന്ന് സുരക്ഷാ സേന നിർദേശം നൽകുകയും ചെയ്തു.

ഒടുവിൽ കുട്ടി വാട്ടർ ടാങ്കിൽ വീണതായി കണ്ടെത്തുകയായിരുന്നു. സ്‌കൂളിൽ നടത്തിയ തിരച്ചിൽ ഫലം കണ്ടതായും ടാങ്കിനുള്ളിലേക്ക് ഉദ്യോഗസ്ഥർ ഇറങ്ങി കുട്ടിയെ പുറത്തെത്തിച്ചു. ടാങ്കിൽ 3 മണിക്കൂറിലധികം കഴിച്ചു കൂട്ടിയ ശേഷമാണ് കുട്ടിയെ പുറത്തെത്തിച്ചത്. ടാങ്കിൽ വെള്ളം കുറവായതാണ് രക്ഷയായത്. എന്നാൽ, എങ്ങനെയാണ് കുട്ടി ഇവിടെ എത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക