റിയാദ്: സഊദിയിൽ കൊവിഡ് നിയമ ലംഘനത്തിന് ലഭിച്ച പിഴകൾ 15 ദിവസത്തിനകം അടക്കണമെന്ന് നിർദേശം. ആഭ്യന്തരമന്ത്രാലയമാണ് പിഴകൾ ഉള്ളവർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച മുന്നറിയിപ്പ് പലര്‍ക്കും അവരുടെ മൊബൈലുകളില്‍ സന്ദേശം എത്തിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പതിനായിരം റിയാല്‍ വരെ പിഴകള്‍ ലഭിച്ചവർ ഇതോടെ ആശങ്കയിലായി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2020, 2021 വര്‍ഷങ്ങളില്‍ മാസ്‌ക് ധരിക്കാതിരിക്കല്‍, പെര്‍മിറ്റില്ലാതെ പുറത്തിറങ്ങല്‍ തുടങ്ങിയ നിയമലംഘനങ്ങളുടെ പേരിൽ കൊവിഡ് സമയത്ത് പിഴകൾ ഈടാക്കിയിരുന്നു. ഈ പിഴകള്‍ക്കാണിപ്പോള്‍ പുതിയ മുന്നറിയപ്പെത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ഇത്തരം സന്ദേശം പലര്‍ക്കും മൊബൈലുകളില്‍ എത്തിക്കഴിഞ്ഞു. ഫൈനല്‍ വാര്‍ണിംഗ് ആണെന്നും ഇന്നു മുതല്‍ 15 ദിവസത്തിനകം നിശ്ചിത ബില്‍ നമ്പര്‍ വഴി പതിനായിരം റിയാല്‍ അടക്കണമെന്നുമാണ് സന്ദേശം.

പിഴ സംബന്ധിച്ച് സന്ദേശം അന്ന് തന്നെ വന്നിരുന്നുവെങ്കിലും ഇഖാമ പുതുക്കുന്നതിനോ റീ എന്‍ട്രി, ഫൈനല്‍ എക്‌സിറ്റില്‍ പോകുന്നതിനോ തടസ്സമുണ്ടായിരുന്നില്ല. അതിനാൽ തന്നെ പലരും പിഴ കാര്യമായെടുക്കുകയോ അടക്കുകയോ ചെയ്തിട്ടില്ല. എന്നാൽ, അപ്പീൽ നൽകിയ ചിലർക്ക് അത് ഒഴിവാക്കി കിട്ടുകയും ചെയ്തിട്ടുണ്ടെങ്കിലും പലരുടെതും അപ്പീൽ തള്ളുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അടക്കാത്തവർക്ക് ഇപ്പോൾ കിട്ടിയ അന്തിമ അറിയിപ്പിന് ശേഷം നടപടികള്‍ എന്തെന്ന് വ്യക്തമല്ല.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




