മലയാളി ഉംറ തീർഥാടകൻ കഅ്ബയുടെ മുറ്റത്ത് കുഴഞ്ഞുവീണ് മരിച്ചു

0
3022

മക്ക: ഉംറ നിർവഹിക്കാനെത്തിയ മലയാളി മക്കയിലെ ഹറമിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം പറമ്പിൽപീടിക പാലപ്പെട്ടിപാറ സ്വദ്ദേശി കുഞ്ഞിപോക്കര് പാലക്കോടനാണ് മരിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞായറാഴ്ച പുലർച്ചെ മൂന്ന് മണിക്ക് ഹറമിൽ കഅ്ബയുടെ മുന്നിലുള്ള പ്രദക്ഷിണ മുറ്റത്ത് (മത്വാഫ്) കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഹൃദയസ്തംഭനമാണ് മരണ കാരണം.

മൃതദേഹം അജയാദ് എമർജൻസി ഹോസ്പിറ്റലിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കും. സ്വകാര്യ ഉംറ ഗ്രൂപ്പിൽ ഇദ്ദേഹം വ്യാഴ്ചയാണ് മക്കയിലെത്തിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക