കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ട 12 അംഗ സംഘത്തെ പൊലീസ് പിടികൂടി. അനധികൃത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനയുടെ ഭാഗമായാണിത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തെക്കന്‍ കുവൈത്തിലെ അല്‍ അഹ്മദി ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പണത്തിന് പകരം അനധികൃത സേവനങ്ങള്‍ നല്‍കുകയായിരുന്നു സംഘം ചെയ്തു വന്നതെന്ന് പ്രാദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. ഒമ്പത് സ്ത്രീകളും മൂന്ന് പുരുഷന്‍മാരുമാണ് അറസ്റ്റിലായത്.
രഹസ്യ വിവരം ലഭിച്ചത് അനുസരിച്ച് അല്‍ അഹ്മദിയിലെ ഒരു കെട്ടിടത്തില്‍ പൊലീസ് റെയ്ഡ് നടത്തി. ഇവിടെ നിന്നാണ് പ്രതികളെ പിടികൂടിയത്. പരിശോധനയില്‍ നിരീക്ഷണ ക്യാമറകളും സ്മാര്‍ട്ട് ഉപകരണങ്ങളും പിടിച്ചെടുത്തു. എല്ലാ പ്രതികളെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




