സഊദിയിൽ മഴ കനക്കും; ജിദ്ദയിൽ സ്‌കൂളുകള്‍ക്ക് അവധി

0
8131

റിയാദ്: സഊദിയിൽ മഴ കനക്കും.
ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ നാളെ (തിങ്കള്‍) സ്‌കൂളുകള്‍ക്ക് അവധിയായിരി ക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ ഡയറക്ടറേറ്റ് വക്താവ് ഹമൂദ് അല്‍സഖീറാന്‍ അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. ഇത്തരം സ്‌കൂളുകളിലെ കുട്ടികള്‍ നാളെ മദ്രസത്തി പ്ലാറ്റ്‌ഫോം വഴിയാകും ക്ലാസ്സുകളില്‍ ഹാജരാകേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തലസ്ഥാന നഗരിയായ റിയാദ്, വിശുദ്ധ മക്ക ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ അടുത്ത വ്യാഴാഴ്ച വരെ ഇടത്തരം മുതൽ കനത്ത രീതിയിൽ വരെയുള്ള മഴയും പേമാരിയും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മക്ക പ്രവിശ്യയിലെ വിശുദ്ധ മക്ക, ജിദ്ദ, റാബിഗ്, തായിഫ്, അൽ ജമും, അൽ കാമിൽ, ഖുലൈസ്, അൽ ലൈത്ത്, കുൻഫുദ, അൽ അർദിയാത്ത്, അദം മെയ്സാൻ എന്നീ പ്രദേശങ്ങളിൽ ഉൾപ്പെടെ ഇന്ന് വൈകുന്നേരം മുതൽ അടുത്ത വ്യാഴാഴ്ച വരെ തുടരുന്ന ഇടത്തരം മുതൽ കനത്ത രീതിയിൽ തന്നെ മഴ ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം ഇന്ന് മുന്നറിയിപ്പ് നൽകി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അടുത്ത വ്യാഴാഴ്ച വരെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇടത്തരം മുതൽ കനത്ത മഴയും പേമാരിയും