അടുത്ത വ്യാഴാഴ്ച വരെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇടത്തരം മുതൽ കനത്ത മഴയും പേമാരിയും

0
2133

റിയാദ്: തലസ്ഥാന നഗരിയായ റിയാദ്, വിശുദ്ധ മക്ക ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ അടുത്ത വ്യാഴാഴ്ച വരെ ഇടത്തരം മുതൽ കനത്ത രീതിയിൽ വരെയുള്ള മഴയും പേമാരിയും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മക്ക പ്രവിശ്യയിലെ വിശുദ്ധ മക്ക, ജിദ്ദ, റാബിഗ്, തായിഫ്, അൽ ജമും, അൽ കാമിൽ, ഖുലൈസ്, അൽ ലൈത്ത്, കുൻഫുദ, അൽ അർദിയാത്ത്, അദം മെയ്സാൻ എന്നീ പ്രദേശങ്ങളിൽ ഉൾപ്പെടെ ഇന്ന് വൈകുന്നേരം മുതൽ അടുത്ത വ്യാഴാഴ്ച വരെ തുടരുന്ന ഇടത്തരം മുതൽ കനത്ത രീതിയിൽ തന്നെ മഴ ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം ഇന്ന് മുന്നറിയിപ്പ് നൽകി.

നാളെ (തിങ്കൾ) മുതൽ അടുത്ത വ്യാഴാഴ്ച വരെ വടക്കൻ മദീന പ്രവിശ്യയിലെ അൽ-മഹ്ദ്, വാദി ഫറഹ്, അൽ ഹനാകിയ ഉൾപ്പെടെ പ്രദേശങ്ങളിലും മിതമായ മഴയോടെ ഇത് വ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വടക്കൻ അതിർത്തിയിലെ റഫ്ഹ, ഹായിൽ മേഖലയിൽ ഹായിൽ, ബഖ, അൽ-ഗസാല, അൽ-ഷനാൻ എന്നിവയും പ്രദേശത്തെ മിക്ക ഗവർണറേറ്റുകളും മഴ പെയ്യുന്ന മേഖലകളിൽ ഉൾപ്പെടുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റിയാദ് മേഖലയിൽ മജ്മഅ, സുൽഫി, അൽ ഗാത്, ശഖ്റ, റമ, എന്നിവിടങ്ങളിലും അസീർ പ്രദേശങ്ങളുടെ അൽ നമസ്, ബൽഖർൻ, അൽ മജാരിദ, മഹായിൽ, ബാരിഖ്, തനുമ, ബാറക് എന്നിവിടങ്ങളിലും ജസാൻ മേഖലയിലെ ഫൈഫ, ഖൗബ, അർദ, ഹറൂബ്, ഹാരിത്, ദാഇർ, അൽ ബഹ മേഖലയിൽ അൽ ബഹ, ബൽജുറഷി, അൽ-മന്ദഖ്, അൽ-ഖുറ, ഖിൽവ, അൽ മഖ്‌വ എന്നിവിടങ്ങളിലും ഇടത്തരം മുതൽ കനത്ത മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇപ്പോൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

പലയിടങ്ങളിലും ആലിപ്പഴം, ശക്തമായ പൊടിക്കാറ്റ് എന്നിവയുടെ അകമ്പടിയിടെയായിരിക്കും മഴ. ദൂരക്കാഴ്ച്ച നന്നേ കുറക്കാനും ഇത് ഇടയാക്കും. ഇത്തരമൊരു അന്തരീക്ഷത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെ കുറിച്ച് എല്ലാവരും ജാഗ്രത പാലിക്കണമെന്നും തോടുകളും താഴ്‌വരകളും കൂടുന്ന സ്ഥലങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും മറികടക്കാൻ ശ്രമിക്കരുതെന്നും വിവിധ മാധ്യമങ്ങളിലൂടെ അറിയിച്ച ബന്ധപ്പെട്ട അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആഹ്വാനം ചെയ്തു.

കഴിഞ്ഞ ദിവസങ്ങളിലും കനത്ത രീതിയിലുള്ള മഴയാണ് വിവിധ ഭാഗങ്ങളിൽ ഉണ്ടായത്. പലയിടത്തും നാശ നഷ്ടങ്ങളും ഉണ്ടായിരുന്നു. ഇതിനിടെയാണ്, മഴ കനക്കുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം രംഗത്തെത്തിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക