ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികകുടെ ഇഖാമ തവണകൾ ആയി പുതുക്കാൻ സാധിക്കില്ല: ജവാസാത്

0
2802

റിയാദ്: ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികകുടെ ഇഖാമ ഫീസ് മറ്റു തൊഴിൽ ഇഖാമയുടെ രൂപത്തിൽ വിഭജിച്ച് കുറഞ്ഞ മാസം എന്ന രൂപത്തിൽ പുതുക്കാൻ കഴിയില്ലെന്ന് സഊദി പാസ്സ്പോർട്ട് വിഭാഗം അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗാർഹിക തൊഴിലാളികളുടെ ഇഖാമ ഫീസുകൾ വിഭജിച്ച്, സേവനം ഉപയോഗപ്പെടുത്താൻ സാധിക്കുമോയെന്ന അന്വേഷണത്തോട് പ്രതികരിക്കുകയായിരുന്നു ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്‌പോർട്ട്. വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട ഇഖാമകൾ ഇഷ്യു ചെയ്യുന്നതും പുതുക്കുന്നതിനും ഇപ്പോൾ തവണകളായി ചെയ്യാൻ സാധിക്കും. എന്നാൽ, വർക്ക് പെർമിറ്റുമായി ബന്ധമില്ലാത്തതിനാൽ വീട്ടുജോലിക്കാർക്കും മറ്റും റസിഡൻസി ഫീസ് ഡിവിഷൻ സേവനം സാധിക്കില്ലെന്ന് ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു.

വർക്ക് പെർമിറ്റ്, റസിഡൻസി പെർമിറ്റ് എന്നിവ വാർഷികം – ത്രൈമാസികം എന്നിങ്ങനെ പുതുക്കാൻ ഇപ്പോൾ സാധ്യമാണ്. ഇഖാമ പുതുക്കാൻ ആവശ്യമായ ലെവി ഉൾപ്പെടെയുള്ള ഫീസുകൾ ഒരു വർഷത്തേക്ക് ഒരുമിച്ച് കൊടുക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് മൂന്ന്, ആറ്, ഒമ്പത് എന്നിങ്ങനെ തവണകളായി അടച്ചു പുതുക്കാനുള്ള അവസരം ഏതാനും മാസങ്ങൾക്കു മുമ്പാണ് സഊദിയിൽ തുടക്കമായത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക