ഔദ്യോഗിക സന്ദർശനത്തിനായി യു എ ഇ ​പ്രസിഡന്റ്ഖത്തറിൽ ​

0
1193

ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ ഖത്തറിലെത്തി. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ക്ഷണമനുസരിച്ചാണ്​ ശൈഖ്​ മുഹമ്മദിന്‍റെ സന്ദർശനം.

തിങ്കളാഴ്ച രാവിലെ ദേഹാ ഹമദ്​ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ യു.എ.ഇ പ്രസിഡൻറിനെ ഖത്തർ അമീർ നേരിട്ടെത്തി സ്വീകരിച്ചു. അറബ്​ രാജ്യങ്ങളുടെ ഖത്തർ ഉപരോധം പിൻവലിച്ച ശേഷം ആദ്യമായാണ്​ യു.എ.ഇ പ്രസിഡന്‍റിന്‍റെ ഈ സന്ദർശനം.

നേരത്തെ, ഫിഫ ലോകകപ്പിന്‍റെ തുടക്കത്തിൽ ​ശൈഖ്​ മുഹമ്മദ് ശൈഖ്​ തമീമിനെ അഭിനന്ദിക്കുകയും വിജയകരമായ ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കുന്നതിന് എല്ലാ പിന്തുണയും അറിയിക്കുകയും ചെയ്തിരുന്നു. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ലോകകപ്പ്​ ഉദ്​ഘാടന ചടങ്ങിൽ
പ​ങ്കെടുക്കുകയും ചെയ്തിരുന്നു.