‘തവക്കൽന’യും ‘തവക്കൽന ഖിദ്മാതും’ തമ്മിൽ ലയിപ്പിക്കുന്നു

0
1106

റിയാദ്: വിവിധ ഗവണ്മെന്റ്, പേഴ്സണൽ സേവനങ്ങൾ നൽകുന്ന സഊദി ഗവണ്മെന്റ് മേഖലയിലെ പ്രമുഖ ആപ്പുകളായ ‘തവക്കൽന’ ആപും ‘തവക്കൽന ഖിദ്മാത്’ ആപും തമ്മിൽ ലയിപ്പിച്ചു ഒറ്റ ആപ്പ് ആക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. തവക്കൽന ആപ് തവക്കൽന ഖിദ്മാത് ആപ്പുമായി ലയിപ്പിക്കുന്നത് പഠനത്തിലാണെന്ന് സഊദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (എസ്‌ഡിഎഐഎ) വക്താവ് മാജിദ് അൽ ഷെഹ്‌രി പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാൽ, രണ്ട് ആപ്പുകളും തമ്മിൽ ലയിപ്പിക്കുന്നതിനെക്കുറിച്ച് ഇതുവരെ വരെ അന്തിമ തീരുമാനം കൈകൊണ്ടിട്ടില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. രണ്ട് ആപ്പുകളും രൂപകൽപ്പന ചെയ്തതിന് അനുസൃതമായി നിലവിൽ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം അൽ ഇഖ്ബാരിയയോട് സംസാരിക്കവെ സൂചിപ്പിച്ചു.

സഊദി അറേബ്യയിലെ 13.7 ദശലക്ഷത്തിലധികം ഗുണഭോക്താക്കളാണ് തവകൽന ഖിദ്മാത് ആപ്പുമായി സംവദിക്കുന്നത്. 2022 ൽ 2 ബില്ല്യണിലധികം സേവനങ്ങളാണ് ആപ് നൽകിയത്. 27 ദശലക്ഷത്തിലധികം ഉംറ പെർമിറ്റുകളും ആപ് മുഖേന നൽകി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടാതെ, 500,000-ലധികം അവയവ ദാതാക്കളും ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആംബുലൻസ് അഭ്യർത്ഥനയുടെയും SOS-ന്റെയും സേവനങ്ങളിലായി 192,000-ലധികം ഓപ്പറേഷനുകളും നടത്തി. ഈ വർഷം ആപ്പ് സ്റ്റോർ വഴി സഊദി അറേബ്യയിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പുകളുടെ പട്ടികയിൽ തവക്കൽന ഖിദ്മാതും നഫാത്ത് ആപ്പുകളും ഒന്നാമതെത്തി എന്നത് ശ്രദ്ധേയമാണ്.

കൊവിഡ് കാലത്ത് സജ്ജമാക്കിയ തവക്കൽന ആപ് പിന്നീട് കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി തവക്കൽന ഖിദ്മാത് ആപ് എന്ന രൂപത്തിൽ പുതിയൊരു ആപ് കൂടി സഊദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (എസ്‌ഡിഎഐഎ) പുറത്തിറക്കുകയായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക