റിയാദ്: സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി അറേബ്യ സ്ഥാപക ദിനം ആചരിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പതിമൂന്നാമത്തെ പോഷക ഘടകമായി നാല് വർഷം മുമ്പാണ് എസ് ഐ സി പ്രവർത്തനം ആരംഭിച്ചത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവാസ ലോകത്തെ പ്രഥമ ഔദ്യോഗിക സംഘടനയാണ് സമസ്ത ഇസ്‌ലാമിക് സെന്റർ. നാലു വര്‍ഷം കൊണ്ട് ഒട്ടേറെ അഭിമാനകരമായ പ്രവർത്തനങ്ങളാണ് സംഘടന ഇതിനകം കാഴ്ച വെച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഓൺലൈനിൽ നടന്ന സ്ഥാപക ദിനാചരണ പരിപാടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്‌ഐസി സഊദി കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ ജമലുല്ലൈലി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു.
ജനറൽ സെക്രട്ടറി അറക്കല്‍ ആമുഖ പ്രഭാഷണവും റഷീദ് ഫൈസി വെള്ളായിക്കോട് മുഖ്യ പ്രഭാഷണവും നടത്തി. സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, ചെയര്‍മാന്‍ അലവിക്കുട്ടി ഒളവട്ടൂര്‍ ആശംസ അർപ്പിച്ചു. വര്‍ക്കിംഗ് സെക്രട്ടറി റാഫി ഹുദവി സ്വാഗതവും ട്രഷറര്‍ ഇബ്രാഹീം യു.കെ. ഓമശ്ശേരി നന്ദിയും പറഞ്ഞു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




