പൊതു പരിപാടിയിൽ പരസ്യമായി മറ്റൊരാളെ ആക്രമിച്ചു, വീഡിയോ പുറത്തു വന്നതോടെ യുവാവിനെ പൊക്കിയെടുത്ത് സഊദി പോലീസ് – വീഡിയോ

0
1980

റിയാദ്: പൊതു പരിപാടിയിൽ പരസ്യമായി മറ്റൊരാളെ ആക്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അൽ ബഹ പൊലീസാണ് വീഡിയോ പുറത്ത് വന്നതിനു പിന്നാലെ യുവാവിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഏതാനും മണിക്കൂറുകളായി, ഒരു പൊതു പരിപാടിയിൽ ഒരാൾ മറ്റൊരാളെ ആക്രമിക്കുന്നതിന്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പൊതു പരിപാടിക്കിടെ ഒരാൾ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. സംസാരം ശ്രവിക്കുന്നതിനിടെ ഒരാൾ കുതിച്ചെത്തി മറ്റൊരാളെ പരസ്യമായി അടിക്കുകയായിരുന്നു.

മറ്റൊരാളെ തല്ലുകയും അടിക്കുകയും ചെയ്ത, പെട്ടെന്നുണ്ടായ ആക്രമണത്തിൽ കൂടിയിരുന്നവർ ഒരു നിമിഷം പകച്ചുപോയി. ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നതായും ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതുമെന്നുമാണ് പ്രാഥമിക വിവരം. അക്രമിയെ അറസ്റ്റ് ചെയ്യുകയും പതിവ് നടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തതായി ജില്ലാ പോലീസ് അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക