സഊദിയിൽ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

0
1527

ജിദ്ദ: വിദ്യാർഥികൾക്ക് നാളെ (ബുധൻ) നടത്താനിരുന്ന പരീക്ഷകൾ മാറ്റി വെച്ചതായി സഊദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

മാറ്റി വെച്ച പരീക്ഷകൾ ഡിസംബർ 7 ബുധനാഴ്ച നടത്തുമെന്നും മന്ത്രാലയ വക്താവ് വ്യക്തമാക്കി.

സഊദിയിലെ എല്ലാ സ്വകാര്യ, പൊതുമേഖലാ ജീവനക്കാർക്കും വിദ്യാർഥികൾക്കും ബുധനാഴ്ച്ച അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ആണ് പരീക്ഷകൾ മാറ്റി വെച്ചത്.

അർജന്റീനക്കെതിരെയുള്ള
മത്സരത്തിൽ സൗദി വിജയിച്ചതിനെത്തുടർന്നാണ് അവധി പ്രഖ്യാപിച്ചത്.