ലോകകപ്പ് വിജയം: സഊദിയിൽ നാളെ പൊതു അവധി

0
6477

റിയാദ്: ലോകകപ്പ് വിജയാഘോഷത്തിന്റെ ഭാഗമായി സഊദിയിൽ നാളെ സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ അവധി പ്രഖ്യാപിച്ചു.തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾക്കും. നാളെ (ബുധൻ) അവധിയായിരിക്കും.

മത്സരത്തില്‍ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സഊദി ടീം നേടിയ അട്ടിമറി വിജയത്തില്‍ രാജ്യമെങ്ങും ആഘോഷത്തിലാണ്.

സഊദി അറേബ്യയുടെ വിജയത്തിൽ സഊദിക്ക് പുറത്തുള്ള അറബ് രാജ്യങ്ങളിലും ആരാധകർ ആഹ്ലാദത്തിലാണ്. സഊദിയിലെ പ്രവാസികളും കടുത്ത ആഹ്ലാദത്തിമർപ്പിലാണ്.