സഊദിയിലേക്ക് പിസിസി നിർബന്ധമില്ല; സ്ഥിരീകരിച്ച് മുംബൈ കോൺസുലേറ്റും

0
2095

റിയാദ്: പുതിയ തൊഴില്‍ വിസയിൽ
സഊദിയിലേക്ക് വരുന്നതിന് ഏർപ്പെടുത്തിയ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) ഒഴിവാക്കിയതായി സ്ഥിരീകരിച്ച് മുംബൈയിലെ സഊദി കോണ്‍സുലേറ്റും. ഏറ്റവും കൂടുതൽ പാസ്പോട്ടുകൾ മുംബൈ കോൺസുലേറ്റ് മുഖേനയാണ് സ്റ്റാമ്പ് ചെയ്യുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോൺസുലേറ്റ് പിസിസി നിർബന്ധമില്ലെന്ന് അറിയിച്ചതോടെ സഊദിയിലേക്ക് പുതിയ വിസയിൽ ജോലിക്ക് പോകുന്ന പ്രവാസികൾക്ക് ആശ്വാസമായി. വലിയൊരു ആശ്വാസമാണ് ഇത് നൽകുന്നത്.

നേരെത്തെ പിസിസി ആവിശ്യമില്ലന്ന് കാണിച്ച് ഡൽഹിയിലെ സഊദി എംബസി ട്വിറ്റ് ചെയ്തിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. രാജ്യത്ത് സമാധാനപരമായി ജീവിക്കുന്ന രണ്ട് ദശലക്ഷത്തിലധികം ഇന്ത്യന്‍ പൗരന്മാരുടെ സംഭാവനയെ അഭിനന്ദിക്കുന്നതായി എംബസി പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുതിയ തൊഴില്‍ വിസയിൽ സഊദിയിലേക്ക് വരാൻ പിസിസി നിര്‍ബന്ധമാണെന്ന വ്യവസ്ഥ പിന്‍വലിച്ചു