ജിദ്ദ : മലപ്പുറം ഗവ. കോളേജ് ജിദ്ദ അലുംനി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോളേജ് ഗോൾഡൻ ജൂബിലി ആഘോഷം സംഘടിപ്പിച്ചു. “സുവർണം 2022” എന്ന പേരിൽ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ അരങ്ങേറിയ ആഘോഷം വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് വേറിട്ട അനുഭവം സമ്മാനിച്ചു, മലപ്പുറം ഗവ. കോളേജ് പൂർവ്വ വിദ്യാർത്ഥിയും കൊണ്ടോട്ടി മണ്ഡലം എം എൽ എ യുമായ ടി. വി ഇബ്‌റാഹീം ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. അലുംനി പ്രസിഡന്റ് പി. എ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഹജ്ജ് കോൺസൽ മുഹമ്മദ് ഹാഷിം പരിപാടിയിൽ സന്നിഹിതനായിരുന്നു. മുസാഫിർ, ബൈജു കൊട്ടാരക്കര എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
കോളേജ് പൂർവ്വ വിദ്യാർത്ഥികളും ജിദ്ദയിലെ കലാ ആസ്വാദകരുമായ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. കേരളത്തിലെ പ്രശസ്ത കോമെഡിയൻ സിറാജ് പയ്യോളി, സംഗീത സാമ്രാട്ട് ആസിഫ് കാപ്പാട്, അൻസാർ കൊച്ചി എന്നീ കലാകാരൻമാർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. കലാ കാരൻമായ ആസിഫ് കാപ്പാട് , അൻസാർ ഇസ്മായിൽ കൊച്ചി എന്നിവർ സംഗീതം ആലപിച്ചു. പ്രശസ്ത കൊമെഡിയൻ സിറാജ് പയ്യോളി വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. ജിദ്ദയിലെ പ്രാദേശിക കലാകാരന്മാരായ നൂഹ് ഭീമാപ്പള്ളി, സോഫിയ സുനിൽ, മുംതാസ് റഹ്മാൻ, ധന്യ, മിർസ ഷെരീഫ്, ജമാൽ പാഷ, മുബാറക്, ബൈജു, ചന്ദ്രു, സൽമാൻ ഫാരിസ്, അഷ്‌റഫ് കൊളക്കാടൻ എന്നിവർ വിവിധങ്ങളായ ഗാനങ്ങൾ ആലപിച്ചു. നിസാർ വെഞ്ഞാറമൂട് പരിപാടി നിയന്ത്രിച്ചു.
പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ അബ്ദുൽ മജീദ് നഹയെ ചടങ്ങിൽ വെച്ച് ആദരിച്ചു. സി. പി. എസ് തങ്ങൾ, ഇസ്മായിൽ മങ്കരത്തൊടി, അഷ്‌റഫ് വരിക്കോടൻ, സലീന മുസാഫിർ, അബ്ദുസ്സലാം കെ. ടി , സലാഹുദ്ധീൻ മുണ്ട്പറമ്പ്, പ്രദീപ് മുണ്ട്പറമ്പ്, സി. കെ. എ റസാഖ്, നൗഫൽ പൊന്മള, സൽമാൻ ഫാരിസ് മോങ്ങം, ജുനൈദ് മുട്ടേങ്ങാടൻ, ഇ. നസീർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. അലുംനി ജനറൽ സെക്രട്ടറി കെ. എം. എ ലത്തീഫ് ഇരുമ്പുഴി സ്വാഗതവും പ്രോഗ്രാം കൺവീനർ ഡോ. അഷ്‌റഫ് നന്ദിയും പറഞ്ഞു.