ജിദ്ദ: ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ കെ.ജി സെക്ഷനിലും ബോയ്‌സ് സ്‌കൂളില്‍ ഒന്ന്, രണ്ട് ക്ലാസുകളിലും നവംബര്‍ 20 മുതല്‍ 26 വരെ അവധിയായിരിക്കുമെന്ന്
പ്രിന്‍സിപ്പല്‍ ഡോ.മുസഫര്‍ ഹസന്‍ സര്‍ക്കുലറില്‍ അറിയിച്ചു.
റിപ്പയര്‍ ജോലികള്‍ക്കും കെട്ടിടം അണവിമുക്തമാക്കുന്നതിനും വേണ്ടിയാണ് ഒരാഴ്ച അവധി നല്‍കുന്നത്.
കുട്ടികള്‍ക്ക് ക്ലാസുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഓണ്‍ലൈന്‍ ക്ലാസ് ഉണ്ടായിരിക്കുമെന്നും ഇതിന്റെ ഷെഡ്യൂള്‍ ബന്ധപ്പെട്ട പ്രധാനാധ്യാപികമാര്‍ അറിയിക്കുമെന്നും സര്‍ക്കുലറില്‍ പറഞ്ഞു.