വിഷബാധയേറ്റ് ജിദ്ദയിൽ മലയാളി ബാലിക മരിച്ചു

0
606

ജിദ്ദ: വിഷബാധയേറ്റ് ജിദ്ദയിൽ നാലു വയസ്സുകാരി മരിച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശി പൂളക്കാംപൊയിൽ ഫാരിസ്-ദിൽഷാന ദമ്പതികളുടെ മകൾ ഐറ ഫാത്തിമയാണ് മരിച്ചത്.

ജിദ്ദ നാഷണൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വിഷബാധയേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ജിദ്ദയിലെ കുൻഫുദയിലുള്ള പിതാവിന്റെ അടുത്തേക്ക് സന്ദർശന വിസയിലെത്തിയതായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നതായി ജിദ്ദ കെഎംസിസി വെൽഫെയർ വിംഗ് അറിയിച്ചു.