മദീന: ഉംറക്കെത്തിയ തമിഴ്നാട് നാഗപട്ടണം സ്വദേശി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ഒരാള്‍ മരണപെട്ടു. നാഗപട്ടണം സ്വദേശി മുഹമ്മദ് സമീര്‍ കറൈക്കല്‍ (31) ആണ് മരണപെട്ടത്. ഖത്തറില്‍ വിസിറ്റിങ്ങിനു എത്തിയ ഇവർ ഹയ്യ കാർഡ് ഉപയോഗിച്ച് ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു സംഘം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മദീനയില്‍ നിന്ന് മക്കയിലേക്ക് മടങ്ങുന്നതിനിടെ ഖുലൈസിനടുത്താണ് അപകടം. വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന സഹോദന്‍ നൂറുല്‍ അമീന്‍ മക്ക ആശുപത്രിയില്‍ ചികിത്സയിലാണ്. നൂറുല്‍ അമീന്റെ ഭാര്യ റഹ്മത്തുന്നിസ നിസ്സാര പരിക്കുകളോടെ ആശുപത്രി വിട്ടു.

മക്ക- മദീന റോഡില്‍ ജിദ്ദയില്‍നിന്ന് 100 കി.മീ അകലെ ഖുലൈസില്‍ ചൊവ്വ രാവിലെ ഏഴു മണിയോടെയാണ് അപകടം. മദീനയില്‍ നിന്ന് മക്കയിലേക്ക് മടങ്ങിയ സംഘം സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മരണപെട്ട മുഹമ്മദ് സമീറിന്റെ മയ്യിത്ത് ഖുലൈസ് ജനറല്‍ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.
മരണാണന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ മറവ് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളുമായി ഖുലൈസ് കെ എം സി സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




