ജുബൈൽ: പുതിയ കാലത്തെ അപചയങ്ങളെയും സാംസ്‌കാരിക മൂല്യച്യുതികളെയും തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള സാംസ്കാരിക കരുത്ത് യുവത നേടിയെടുക്കണമെന്ന് രിസാല സ്റ്റഡി സർക്കിൾ (RSC) യൂത്ത് കൺവീൻ ആവശ്യപ്പെട്ടു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജുബൈൽ ഐ സി എഫ് സെൻട്രൽ ഹാളിൽ വെച്ച് “നമ്മളാവണം” എന്ന പ്രമേയത്തിൽ ആർ എസ് സി ജുബൈൽ സോൺ സംഘടിപ്പിച്ച സെൻട്രൽ യൂത്ത് കൺവീൻ ആർ എസ് സി മുൻ ഗൾഫ് കൗൺസിൽ സ്റ്റുഡന്റ്സ് കൺവീനറും നിലവിലെ മർകസ് ജുബൈൽ സെൻട്രൽ സെക്രട്ടറിയുമായ നൗഫൽ ചിറയിൽ ഉദ്ഘാടനം ചെയ്‌തു.
സഊദി ഈസ്റ്റ് നാഷണൽ ആർ ഒ പി അംഗങ്ങൾ നിയന്ത്രിച്ച സെൻട്രൽ യൂത്ത് കൺവീനിൽ അബ്ദുൽ ലത്തീഫ് സഖാഫി സ്വാഗതവും സെൻട്രൽ ചെയർമാൻ അബ്ദുൾ റഷീദ് വാടാനപ്പള്ളി അധ്യക്ഷതയും വഹിച്ചു.
“സഹവാസത്തിൻറെ അനുഭൂതി” എന്ന വിഷയത്തിൽ ആർ എസ് സി നാഷനൽ ട്രൈനിങ് കൺവീനർ ഇബ്രാഹിം അംജദി പ്രഭാഷണം നടത്തി. വിവിധ സെഷനുകൾക്ക് ഉമർ അലി കോട്ടക്കൽ, റഊഫ് പാലേരി, മുജീബ് തുവ്വക്കാട്, അഫ്‌സൽ പിലാക്കൽ, മൻസൂർ അലി തങ്ങൾ, ജംഹർ അലി നരിക്കുനി, ഷഫീഖ് പട്ടാമ്പി എന്നിവർ നേതൃത്വം നൽകി.
2022-24 കാലത്തേക്കുള്ള പുതിയ ഭാരവാഹികളായി മുഹമ്മദ് ഷാഫി അരീക്കോട് (ചെയർമാൻ), ഇബ്രാഹിം ഷഫീഖ് കുമ്പള (ജന:സെക്ര.), നിഷാബ് വില്ലൻ (എക്സിക്യൂട്ടീവ് സെക്ര.), വിവിധ ക്‌ളസ്റ്റർ അംഗങ്ങളായി അഫ്‌സൽ നിലമ്പൂർ, റെംജു റഹ്‌മാൻ (സംഘടന), നബീൽ അഷ്‌റഫ്, മുസ്‌തഫ നാദാപുരം (മീഡിയ), സവാദ് ഉപ്പള, ഹാഫിസ് ബഷീർ സുഹ്‌രി (ഫിനാൻസ്), മിറാഷ് ചെറുപ്പളശ്ശേരി, ഷൗക്കത്ത് അലി നീലഗിരി (കലാലയം), താജുദ്ധീൻ സഖാഫി, സനൂജ് അഞ്ചാലുമൂട് (വിസ്‌ഡം) എന്നിവരെ തിരഞ്ഞെടുത്തു.
സ്ഥാനമൊഴിയുന്ന ജനറൽ കൺവീനർ അസ്‌ലം ബീമാപള്ളി പുതിയ നേതൃത്വത്തിന് വ്യൂ പോയിൻറ് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ഇബ്രാഹിം ഷഫീഖ് കുമ്പള നന്ദി പറഞ്ഞു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




