ജിദ്ദ: കഴിഞ്ഞ വ്യാഴാഴ്ച ജിദ്ദയിലെ റാബിഗിൽ മരണപെട്ട കോഴിക്കോട് കൊടിയത്തൂർ സ്വദേശി പറകുഴിയിൽ അബ്ദുള്ള കുട്ടി (74 ) യുടെ മയ്യത്ത് ഖബറടക്കി. റാബിക് സുലൈഫിലുള്ള അൽ ശർഷൂറ ഖബർസ്ഥാനിൽ സുബിഹി നിസ്കാര ശേഷമാണ് മറവ് ചെയ്തത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഉംറ തീർത്ഥാടനത്തിനായി പുറപ്പെട്ട ഇദ്ദേഹം മക്കയിൽ നിന്നും മദീനയിലേക്കുള്ള യാത്ര മധ്യേ റാബിഗിനടുത്ത് മസ്ത്തൂറയിൽ വെച്ച് ദേഹാസ്വത്യം അനുഭവപ്പെട്ടതിനാൽ റാബിക് ജനറൽ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് മരണം.
റാബിക് കെ എം സി സി വെൽഫയർ വിംഗ്, ജിദ്ദ വെൽ ഫയർ വിംഗ് കൺവീനർ മുഹമ്മദ് കുട്ടി എന്നിവർ മരണാനന്തര നടപടികൾക്ക് നേതൃത്വം നൽകി. റാബിക് കെഎംസിസി നേതാക്കൾ, മക്കയിൽ നിന്നും മകൻ ഷിഹാബുദ്ധീൻ, ദുബായിൽ നിന്നും സഹോദരി മകൻ, ജിദ്ദയിൽ നിന്നുള്ള നാട്ടുകാരുടെയും സാനിധ്യത്തിലായിരുന്നു ഖബറടക്കം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




