ഭാവി തലമുറകൾക്കായി പുരാതന സംഗീത താളങ്ങൾ ഉൾപ്പെടുന്ന പരിപാടി ഉടൻ ആരംഭിക്കുമെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി

0
681

റിയാദ്: ഭാവി തലമുറകൾക്കായി പുരാതന സംഗീതം ഉൾപ്പെടുന്ന പുതിയ ടെലിവിഷൻ പരിപാടി ഉടൻ ആരംഭിക്കുമെന്ന് ജനറൽ അതോറിറ്റി ഫോർ എന്റർടൈൻമെന്റ് തലവൻ തുർക്കി അൽ ഷൈഖ് അറിയിച്ചു.

അറേബ്യൻ പെനിൻസുലയിലെ സംഗീത താളങ്ങൾ വിശദീകരിക്കുകയും ഭാവി തലമുറകൾക്കായി സമ്മാനിക്കുകയും ചെയ്യുന്ന ഒരു പ്രോഗ്രാമായിമാറുമിത്.

സംഗീതസംവിധായകൻ മുഹമ്മദ് ബസ്ഫർ അവതരിപ്പിക്കുന്ന പരിപാടി അതോറിറ്റിയുടെ രക്ഷാകർതൃത്വത്തിൽ ഇതു നിർമ്മിക്കാൻ റൊട്ടാനയുമായി ധാരണയായതായി അൽ ഷൈഖ് വിശദീകരിച്ചു.

അറേബ്യൻ പെനിൻസുലയിൽ 300 ലധികം താളങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം താളങ്ങൾ അപ്രത്യക്ഷമാകാതെ റെക്കോർഡുചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.