ജിദ്ദ: നീതിന്യായ മന്ത്രാലയം വനിതാ അഭിഭാഷകർക്കായി 700 പുതിയ ലൈസൻസുകൾ അനുവദിച്ചു. രാജ്യത്തുടനീളമുള്ള ലൈസൻസുള്ള വനിതാ അഭിഭാഷകരുടെ എണ്ണം ഇതോടെ 2,100 ആയി.
നജീസ് പോർട്ടലിലൂടെ അഭിഭാഷകർക്കും ട്രെയിനികൾക്കുമായി ഒരു കൂട്ടം ഇലക്ട്രോണിക് സേവനങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രാലയത്തിന്റെ ആസ്ഥാനമോ നിയമ സ്ഥാപനത്തിന്റെ ജനറൽ അഡ്മിനിസ്‌ട്രേഷനോ സന്ദർശിക്കാതെ തന്നെ അവ ലഭ്യമാക്കാൻ അവരെ പ്രാപ്തരാക്കുന്നതായും മന്ത്രാലയം അറിയിച്ചു.
അഭിഭാഷകരെ പിന്തുണയ്ക്കുന്നതിനും ഗുണഭോക്താക്കൾക്ക് സൗകര്യമൊരുക്കുന്നതിനും അവരുടെ സമയവും പ്രയത്നവും ലാഭിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് പുരുഷ-വനിതാ അഭിഭാഷകർക്കായി നാജിസ് പോർട്ടലിലൂടെ ലഭ്യമാകുന്ന സേവനങ്ങളെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.