തവക്കല്‍ന അപ്‌ഡേറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് തെറ്റിദ്ധരിപ്പിച്ചു; ഒറ്റ ഫോണ്‍ കോളിലൂടെ പ്രവാസിക്ക് നഷ്ടമായത് ബാങ്ക് സമ്പാദ്യം മുഴുവന്‍

0
2755

ജിദ്ദ: ഒരു ഫോണ്‍ കോളിലൂടെ ജിദ്ദയിലെ പ്രവാസിക്ക് ബാങ്കിലെ സമ്പാദ്യം മുഴുവന്‍ നഷ്ടമായി. ഹൈദരാബാദ് സ്വദേശിയായ മുതിര്‍ന്ന എഞ്ചിനീയറാണ് തട്ടിപ്പിനിരയായതെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തവക്കല്‍ന അപ്‌ഡേറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് പറഞ്ഞാണ് തട്ടിപ്പ് അരങ്ങേറിയത്. ഇതിൽ വീണു പോയ ഇദ്ദേഹം മൊബൈൽ നമ്പറിൽ വന്ന ഒ ടി പി നൽകിയതാണ് വിനയായത്. ആഭ്യന്തര മന്ത്രാലയം ഉപയോക്താക്കളുടെ ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞാണ്  തട്ടിപ്പ് സംഘം വിവരങ്ങൾ ആവശ്യപ്പെട്ടത്.

എന്നാൽ, സംശയം തോന്നിയതിനാല്‍ വ്യക്തിവിവരങ്ങളൊന്നും കൈമാറിയിരുന്നില്ലെങ്കിലും ശ്രദ്ധിക്കാതെ ഫോണില്‍ ലഭിച്ച ഒ.ടി.പി പറഞ്ഞുകൊടുത്തത് തട്ടിപ്പ് സംഘത്തിന് സഹായകമാകുകയായിരിന്നു.

അടുത്ത ദിവസവും തട്ടിപ്പുകാരന്‍ വിളിച്ചെങ്കിലും ഫോണ്‍ കട്ട് ചെയ്തു. എന്നാല്‍, വൈകുന്നേരത്തോടെ സിം കട്ടായി. തുടര്‍ന്ന് മൊബൈല്‍ കമ്പനിയെ സമീപിച്ചപ്പോള്‍ സിം കാര്‍ഡ് മറ്റൊരു ടെലികോം ദാതാവിലേക്ക് മാറ്റിയ വിവരമാണ് ലഭിച്ചത്. തട്ടിപ്പുകാരന്‍ അതേ നമ്പറിലുള്ള ഒരു ഡ്യൂപ്ലിക്കേറ്റ് സിം സ്വന്തമാക്കി എല്ലാ ഇടപാടുകള്‍ക്കും ഉപയോഗിക്കുകയായിരുന്നു.

ഇതിനിടെ, ബാങ്കിൽ എത്തി വിവരം ധരിപ്പിച്ചെങ്കിലും ഏറെ നേരം കഴിഞ്ഞതിനാൽ ബാങ്കിലെ മുഴുവന്‍ സമ്പാദ്യവും സംഘം പിൻവലിച്ചിരുന്നു . തട്ടിപ്പ് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സമാനമായതും വ്യത്യസ്തമായതുമായ ബാങ്ക് തട്ടിപ്പിൽ പലരും കുടുങ്ങിയിട്ടുണ്ട്. ഇതേതുടർന്ന് അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. ബാങ്കിൽ നിന്നോ മറ്റോ ആണെന്ന് അവകാശപ്പെട്ട് നിരവധി കോളുകളാണ് പ്രവാസികൾ ഉൾപ്പെടെ പലർക്കും ലഭിക്കുന്നത്. എന്നാൽ, ഫോണിലൂടെ തന്ത്രപ്രധാന വിവരങ്ങള്‍ ആരുമായും പങ്കിടരുതെന്നാണ് സ്വദേശികളോടും വിദേശികളോടും അധികൃതർ ആവശ്യപ്പെടുന്നത്.

കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക