സഊദി അറേബ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് സ്കൂൾ മക്കയിൽ വരുന്നു

0
1384

മക്ക: ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ (മുറൂർ) മേൽനോട്ടത്തിൽ സഊദി അറേബ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് സ്കൂൾ ഉടൻ മക്കയിൽ സ്ഥാപിക്കും.

200,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് ഡ്രൈവിംഗ് സ്കൂൾ പദ്ധതി നടപ്പാക്കുക. പദ്ധതി നടപ്പാക്കി 8 മാസത്തിനകം പ്രവർത്തി പൂർത്തീകരിക്കും.

മക്കയിൽ സ്ഥാപിക്കുന്ന പദ്ധതി ഇത്തരത്തിലുള്ള ആദ്യത്തേതും സഊദി അറേബ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് സ്‌കൂളായിരിക്കുമെന്ന് സൗദി അറേബ്യയിലെ ഡ്രൈവിംഗ് സ്‌കൂളുകളുടെ സൂപ്പർവൈസർ
എൻജിനീയർ റാമി യാഗ്മൂർ പറഞ്ഞു.

സ്‌കൂൾ ദൈനംദിന ഉപയോഗത്തിനായി സാധാരണ കാറുകൾ ഓടിക്കാൻ പഠിപ്പിക്കുക മാത്രമായിരിക്കില്ല ആംബുലൻസുകൾ, പോലീസ്, അഗ്നിശമന വാഹനങ്ങൾ എന്നിങ്ങനെ പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള വാഹനങ്ങളുടെ പ്രൊഫഷണൽ ഡ്രൈവർമാരെ പരിശീലിപ്പിക്കുകയും ഇതിലൂടെ ചെയ്യും.

മോട്ടോർ സൈക്കിളുകൾ, ടാക്സികൾ, ബസുകൾ, ലൈറ്റ്, ഹെവി ട്രാൻസ്പോർട്ട് ട്രക്കുകൾ എന്നിവയ്ക്കായി പ്രത്യേക പരിശീലന ട്രാക്കുകൾ ഉണ്ടാകും.