ജിദ്ദ ചേംബർ ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിദേശ നിക്ഷേപകന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

0
2331

ജിദ്ദ: ജിദ്ദ ചേംബർ ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിദേശ നിക്ഷേപകന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ചരിത്രത്തില്‍ ആദ്യമായാണ് വിദേശി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്

മൂന്നു വനിതകളും ഒരു വിദേശ നിക്ഷേപകനും അടക്കം 42 സ്ഥാനാര്‍ഥികളാണ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചതെന്ന് തെരഞ്ഞെടുപ്പ് സൂപ്പര്‍വൈസിങ് കമ്മിറ്റി അറിയിച്ചു.

വാണിജ്യ മന്ത്രാലയം നിര്‍ണയിച്ച വ്യവസ്ഥകള്‍ക്കും നിയമാവലികള്‍ക്കും അനുസൃതമായി നാമനിര്‍ദേശ പത്രിക സ്വീകരണ പ്രക്രിയ സുഗമമായാണ് പൂര്‍ത്തിയായതെന്ന് തെരഞ്ഞെടുപ്പ് സൂപ്പര്‍വൈസിംഗ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അല്‍മാലികി പറഞ്ഞു