ഉംറ തീർത്ഥാടകരുടെ വിമാനങ്ങൾ മുടങ്ങിയാലും വൈകിയാലും ഇൻഷുറൻസ്, വിവിധ കാര്യങ്ങൾക്ക് ഒരു ലക്ഷം റിയാൽ വരെ ഇൻഷുറൻസ് പരിരക്ഷ: ഹജ്ജ് ഉംറ മന്ത്രാലയം 

0
989

റിയാദ്: ഉംറ തീർത്ഥാടകരുടെ വിമാനങ്ങൾ മുടങ്ങിയാലും വൈകിയാലും ഇൻഷുറൻസ് ലഭിക്കുമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഇതുൾപ്പെടെ വിവിധ കാര്യങ്ങൾക്ക് ഒരു ലക്ഷം റിയാൽ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നും വിദേശത്ത് നിന്ന് വരുന്നവർക്ക് ഉംറ ഇൻഷുറൻസ് പോളിസിയിലൂടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നും സഊദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

100,000 റിയാൽ അഥവാ 20 ലക്ഷം രൂപ വരെയുള്ള വരേയുള്ള ഇൻഷുറൻസ് പരിരക്ഷയാണ് ലഭ്യമാകുക. പെട്ടെന്നുണ്ടാകുന്ന കൊവിഡ് 19 ബാധ, അപകടങ്ങൾ, മരണങ്ങൾ, വിമാന സർവീസുകൾക്ക് കാലതാമസം നേരിടൽ, സർവീസ് റദ്ദാക്കൽ എന്നീ സാഹചര്യങ്ങളിലെല്ലാം ഇൻഷുറൻസ് പോളിസി പ്രകാരമുള്ള പരിരക്ഷയും സഹായവും ലഭിക്കുമെന്ന് മന്ത്രാലയം സൂചിപ്പിച്ചു.

പരിശോധന, രോഗനിർണയം, ചികിത്സ, ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യൽ, ഗർഭം, പ്രസവം, അടിയന്തിര ദന്ത ചികിത്സകൾ, പ്രായംതികയാതെ പ്രസവിക്കുന്ന കുട്ടികൾക്കുള്ള ചികിത്സ, അടിയന്തിര ഡയാലിസിസുകൾ, വാഹനാപകടങ്ങളിലെ പരിക്കുകൾ എന്നിവക്കുള്ള ചികിത്സാ ചെലവുകളും മരണപ്പെടുന്ന തീർഥാടകരുടെ മയ്യിത്തുകൾ സ്വദേശത്തേക്ക് അയക്കാനുള്ള ചെലവുകളും ഇൻഷുറൻസ് പോളിസി വഹിക്കും.

വിദേശങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർക്ക് ഇൻഷുറൻസ് പോളിസി നിർബന്ധമാണെന്നും വിസാ ഫീസിനൊപ്പം ഉൾപ്പെടുത്തിയാണ് ഇൻഷുറൻസ് പോളിസി നിരക്ക് ഈടാക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു. തീർഥാടകർക്കുള്ള സമഗ്ര ഇൻഷുറൻസ് പ്രോഗ്രാമിനെ കുറിച്ച വിശദാംശങ്ങൾക്കും അന്വേഷണങ്ങൾക്കും 8004400008 എന്ന ടോൾഫ്രീ നമ്പറിലോ 00966138129700 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

കൂടുതൽ ഗൾഫ് / സഊദി വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക