ഉംറ തീർഥാടനം കഴിഞ്ഞ് ഭർത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങിയ വീട്ടമ്മ വിമാന യാത്രക്കിടെ മരിച്ചു

0
2634

കൊച്ചി: വിശുദ്ധ ഉംറ തീർഥാടനം കഴിഞ്ഞ് ഭർത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മ വിമാനത്തിൽ മരിച്ചു. ആലുവ ശ്രീമൂലനഗരം കുളങ്ങരത്തോട്ടത്തിൽ കെ.ബി. ഖാദർകുഞ്ഞിന്‍റെ ഭാര്യ നഫീസയാണ് (63) ശനിയാഴ്ച രാവിലെ മരിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശനിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 1.30 ഓടെയാണ് സഊദി വിമാനത്തിൽ ദമ്പതികൾ നെടുമ്പാശ്ശേരിയിലേക്ക് മടങ്ങിയത്. രാത്രി ഭക്ഷണത്തിന് ശേഷം ഉറങ്ങുകയായിരുന്ന നഫീസ ഏറെ കഴിഞ്ഞിട്ടും ഉണരാതെ വന്നതോടെ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോൾ ഉണരാത്തതിനെ തുടർന്ന് അതോടെ വിമാനം ബംഗളൂരു വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.

തുടർന്ന്, ഡോക്ടർമാരെത്തി മരണം സ്ഥിരീകരിക്കുകയും മൃതദേഹം ബംഗളൂരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ഈ മാസം എട്ടിനാണ് നാട്ടുകാരടക്കം നാല് ജില്ലകളിലെ 45 പേരടങ്ങുന്ന തീർഥാടന സംഘത്തിൽ ഇരുവരും യാത്ര തിരിച്ചത്.  മൂലനഗരം അരിമ്പൂരാൻ കുടുംബാംഗം പരേതനായ ഖാദറിന്‍റെയും ഫാത്തിമയുടെയും മകളാണ് നഫീസ.

മക്കൾ: അൻവർസാദത്ത് (സിവിൽ പൊലീസ് ഓഫിസർ, തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ), നിസാർ (സ്പൈറ്റ് സോഡ, ശ്രീമൂലനഗരം), നുസീബ. മരുമക്കൾ: ഹബീബ (ഡയറി ഫാം ഇൻസ്ട്രക്ടർ, ക്ഷീര വികസന വകുപ്പ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്), താഹിറ, ഹസൈനാർ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ചൊവ്വര ചുള്ളിക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

കൂടുതൽ ഗൾഫ് / സഊദി വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക