മക്ക കെഎംസിസിക്ക് പുതിയ നേതൃത്വം

ജിദ്ദ: സഊദി കെഎംസിസിയുടെ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ പുതിയ മക്ക കെ എം സി സി സെൻട്രൽകമ്മിറ്റി നിലവിൽ വന്നു. മക്കയിലെ 21ഏരിയ കമ്മിറ്റികൾ മുഖേന മെമ്പർഷിപ്പ് വിതരണം നടത്തിയാണ് സെൻട്രൽ കമ്മിറ്റി നിലവിൽ വന്നത്.

സുലൈമാൻ മാളിയേക്കൽ (ചെയർമാൻ), ഇസ്സുദ്ദീൻ ആലുക്കൽ (വൈസ് ചെയർമാൻ), ഹാരിസ് പെരുവള്ളൂർ (വൈസ് ചെയർമാൻ), കുഞ്ഞിമോൻ കാക്കിയ (പ്രസിഡന്റ്), നാസർ കിൻസാറ, മുഹമ്മദ് അലി മൗലവി, കുഞ്ഞാപ്പ പൂക്കോട്ടൂർ, അൻസാർ കൊണ്ടോട്ടി, എം. സി നാസർ മാങ്കടവ് (വൈസ് പ്രസിഡൻറുമാർ), മുജീബ് പൂക്കോട്ടൂർ (ജനറൽ സെക്രട്ടറി), മുസ്തഫ മലയിൽ (ഓർഗനൈസിംഗ് സെക്രട്ടറി), ശാഹിദ് പരേടത്ത്, സിദ്ധീഖ് കൂട്ടിലങ്ങാടി, സമീർ കൊട്ടുക്കര, നാസർ ഉണ്യാൽ, സക്കീർ കാഞ്ഞങ്ങാട് (ജോ. സെക്രട്ടറിമാർ), മുസ്തഫ മുഞ്ഞക്കുളം (ട്രഷറർ) എന്നിവരേയും തിരഞ്ഞടുത്തു. ബഷീർ മൂനിയൂർ ,നാലകത്ത് സാലി എന്നിവർ റിട്ടേണിങ്ങ് ഓഫീസർമാരായിരുന്നു.

തുടർന്ന് സെൻട്രൽകമ്മിറ്റി ഓഫീസിൽ ചേർന്ന അനുമോദന യോഗം സഊദി കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡൻറ് കെ. പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കെഎംസിസി നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് അശ്റഫ് വേങ്ങോട്, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, ബഷീർ മുന്നിയൂർ, നാലകത്ത് സാലി എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ അധ്യക്ഷത വഹിച്ചു. തെരഞടുത്ത മുഴുവൻ അംഗങ്ങൾക്കും വിവിധ ഏരിയ കമ്മിറ്റി അംഗങ്ങൾ ഹാരാർപ്പണംനടത്തി. ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ സ്വാഗതവും മുസ്തഫ മലയിൽ നന്ദിയും പറഞ്ഞു.