സഊദിയിൽ നിയന്ത്രണം വിട്ട ജീപ്പ് പാലത്തിൽ നിന്ന് താഴെ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് പതിച്ചു; ഡ്രൈവർക്ക് ദാരുണ മരണം – വീഡിയോ

0
3687

റിയാദ്: സഊദി അറേബ്യയിലെ പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ജീപ്പ് താഴേക്ക് വീണ് ഒരാൾ മരിച്ചു. തലസ്ഥാന നഗരിയായ റിയാദിലാണ് സംഭവം. ഉത്തര റിയാദിൽ കിംഗ് ഫഹദ് റോഡ് മേൽപാലത്തിൽ നിന്നാണ് ജീപ്പ് താഴേക്ക് പതിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അമിതവേഗതയിൽ സഞ്ചരിക്കുകയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് പാലത്തിൻ്റെ കൈവരികൾ തകർത്ത് താഴേക്ക് പതിക്കുകയായിരുന്നു.

ഈ സമയം പാലത്തിന് താഴെകൂടി സഞ്ചരിക്കുകയായിരുന്ന കാറിന് മുകളിലേക്കാണ് ജീപ്പ് പതിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. കാർ ഡ്രൈവറാണ് അപകടത്തിൽ മരിച്ചത്.

ദാരുണ അപകടത്തിന്റെ വീഡിയോ കാണാം 👇

കൂടുതൽ ഗൾഫ് / സഊദി വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക