മൃഗങ്ങളെ വേട്ടയാടിയ 16 പേര്‍ സഊദിയില്‍ അറസ്റ്റില്‍

0
1676

റിയാദ്: മൃഗങ്ങളെ വേട്ടയാടിയ 16 പേരെ സഊദി അറേബ്യയില്‍ അറസ്റ്റ് ചെയ്തു. എല്ലാവരും സ്വദേശി പൗരന്മാരാണ്. നായാട്ട് നിരോധിച്ചിരിക്കുന്ന പ്രദേശങ്ങളിലും മുഹമ്മദ് ബിന്‍ സല്‍മാന്‍ റോയല്‍ റിസര്‍വിലും ഇമാം അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് റോയല്‍ റിസര്‍വിലുമുള്ള നിരോധിത സ്ഥലങ്ങളിലും മൃഗ, പക്ഷിവേട്ട നടത്തിയതിനാണ് സഊദി പരിസ്ഥിതി സുരക്ഷാ സേന അറസ്റ്റ് ചെയ്തത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വ്യത്യസ്ത ഇനങ്ങളില്‍ പെട്ട 17 തോക്കുകളും 4,870 വെടിയുണ്ടകളും വേട്ടയാടി പിടിച്ച 74 പക്ഷികളെയും ഇവരുടെ പക്കല്‍ കണ്ടെത്തി.

ലൈസന്‍സില്ലാതെ പ്രകൃതി സംരക്ഷിത പ്രവേശിക്കുന്നവര്‍ക്ക് 5,000 റിയാലും നിരോധിത സ്ഥലങ്ങളില്‍ നായാട്ട് നടത്തുന്നവര്‍ക്ക് 5,000 റിയാലും തോക്കുകളും വലകളും കെണികളും നായാട്ടിന് ഉപയോഗിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാലും പിഴ ലഭിക്കുമെന്ന് പരിസ്ഥിതി സുരക്ഷാ സേനാ വക്താവ് കേണല്‍ അബ്ദുറഹ്മാന്‍ അല്‍ഉതൈബി പറഞ്ഞു. വേട്ടയാടി പിടിക്കുന്ന മൃഗത്തിന്റെയും പക്ഷിയുടെയും ഇനത്തിനനുസരിച്ച പിഴ പ്രത്യേക വകുപ്പ് പിന്നീട് നിര്‍ണയിക്കും.