ജിദ്ദ: സമസ്ത ഇസ്‌ലാമിക് സെന്റർ ദമാം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസി ഫാമിലികൾക്കായി വിഭവാവനം ചെയ്ത് നടപ്പാക്കുന്ന ‘സ്പിരിച്വൽ മോണിറ്ററിങ് ഫോർ ഇസ്‌ലാമിക് ലിവിങ് ആൻഡ് എക്സെർസൈസ്’ (സ്‌മൈൽ) ശാക്തീകരണ പദ്ധതിയ്ക്ക് പ്രായോഗിക രൂപം നല്കി ഫാമിലി കോൺഫറൻസ് – 2022 സമാപിച്ചു. അറിവും ആരാധനയും ആത്മീയതയും ആരോഗ്യവും സാമ്പത്തിക അച്ചടക്കവും അനുവദനീയ വിനോദങ്ങളും സാധ്യമായ തൊഴിൽ പരിശീലനവും സന്താന പരിപാലനവും ഹോം സയൻസും കലയും കഴിവുകളും കരുത്തും സമാർജ്ജിക്കുന്ന തരത്തിലുള്ള പാഠ്യ പരിശീലനത്തിന് പ്രതീക്ഷ നൽകുന്ന നിലയിൽ എസ് ഐ സി ഫാമിലി വിങ് വിഭാവന നൽകി നടപ്പാക്കുന്ന ‘സ്‌മൈലി’ന്റെ പ്രഖ്യാപന സംഗമം മലബാർ ഉംറ സർവ്വീസ് ചീഫ് അമീർ സകരിയ ഫൈസി പന്തല്ലൂർ ഉദ്ഘാടനം നിർവ്വഹിച്ചു. പരിപാടിയിൽ അബ്ദുറഹ്മൻ പൂനൂർ അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് സവാദ് ഫൈസി വർക്കല പദ്ധതി പ്രഖ്യാപനം നടത്തി. ബ്രോഷർ പ്രകാശനം എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി ട്രഷറർ ഇബ്‌റാഹീം ഓമശ്ശേരിയും ലോഗോ പ്രകാശനം എസ് ഐ സി ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് ഇഖ്ബാൽ ഫൈസി ആനമങ്ങാടും നിവ്വഹിച്ചു. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ മൊഗ്രാൽ, നാസർ ദാരിമി കമ്പിൽ, ബഹാവുദ്ധീൻ നദ്‌വി , മാഹീൻ വിഴിഞ്ഞം, സാജിദ് ആറാട്ടുപുഴ, അബ്‌ദുൽ മജീദ് കൊടുവള്ളി എന്നിവർ പ്രസംഗിച്ചു.
പ്രഗൽഭ മനഃശാസ്ത്ര പരിശീലകൻ ജലീൽ എമറാൾഡ് ‘മൈൻഡ് പവർ ട്രെയിനിങ്’ പരിപാടികൾക്ക് നേതൃത്വം നൽകി. അബ്ദുറഊഫ് മുസ്‌ലിയാർ എടപ്പാൾ പ്രാർത്ഥന നടത്തി. സെക്രട്ടറി മൻസൂർ ഹുദവി സ്വാഗവും ഷാഫി വെട്ടിക്കാട്ടിരി നന്ദിയും പറഞ്ഞു.
ഫാമിലി കോൺഫറൻസിന്റെ ഭാഗമായി നടന്ന ‘കൂടിയിരുത്തം’ ഓപ്പൺ ഡിബേറ്റ് ഫൈസൽ ഇരിക്കൂർ, മുജീബ് കൊളത്തൂർ, നജ്മുദ്ധീൻ മാസ്റ്റർ, ബാസിത് പട്ടാമ്പി എന്നിവർ വിഷയമവതരിപ്പിച്ചു. അബൂ യാസീൻ ചളിങ്ങാട് ആമുഖ പ്രഭാഷണം നിർവ്വഹിച്ചു. വനിതകൾക്ക് മാത്രമായി ഒരുക്കിയ ‘കുടുംബിനി സംഗമം’ ലൈഫ് ട്രാൻസ്ഫെർമേഷൻ ട്രെയിനർ ഷബ്‌ന ഫർസാന മണ്ണാർക്കാട് ഉദ്ഘാടനം ചെയ്‌തു. അനീസ തസ്‌നീം വഫിയ്യ വല്ലപ്പുഴ വിഷയാവതരണം നടത്തി. വിദ്യാർത്ഥികൾക്കായി നടത്തിയ കളിയും കാര്യവും പരിപാടികൾക്ക് മൊയ്‌ദീൻ പട്ടാമ്പി , അബ്ദുൽ ഗഫൂർ കാസർഗോഡ്, ഷബീറലി ആമ്പാടത്ത് എന്നിവർ നേതൃത്വം നൽകി. പ്രവാചക പ്രകീർത്തന സദസ് സുഹൈൽ ഹുദവി ഉത്‌ഘാടനം നിർവ്വഹിച്ചു മജീദ് മാസ്റ്റർ വാണിയമ്പലം ആമുഖ പ്രഭാഷണം നടത്തി .