കനത്ത മഴയെ തുടർന്ന് സഊദിയിലെ ഉംലജ് ചുരം റോഡിൽ മലയിടിച്ചിൽ

0
2676

റിയാദ്: കനത്ത മഴയെ തുടർന്ന് സഊദിയിലെ ഉംലജ് ചുരംറോഡിൽ മലയിടിച്ചിൽ. അസീർ പ്രവിശ്യയിൽ പെട്ട ഖിനായിലെ ഉംലജ് ചുരംറോഡിനോട് സമാന്തരമായ പർവതത്തിന്റെ വലിയൊരു ഭാഗമാണ് ഇടിഞ്ഞത്.

ഇതേ തുടർന്ന് ചുരംറോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. റോഡിൽ വാഹനങ്ങളില്ലാത്ത നേരത്തായിരുന്നു മലയിടിച്ചിൽ.

അപകടത്തിൽ ആർക്കെങ്കിലും പരിക്കോ ആളപായമോ ഉണ്ടായില്ല. കല്ലുകളും മണ്ണും നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കാൻ അസീർ ഗതാഗത മന്ത്രാലയ ശാഖ ശ്രമങ്ങൾ തുടരുകയാണ്.

വീഡിയോ കാണാം👇